NEWS
കനത്ത പോളിങ്; വോട്ടെടുപ്പ് അവസാനിച്ചു
09/04/2026 06:38 PM IST
nila

തിരുവനന്തപുരം: പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് അഞ്ചുമണിവരെയുള്ള കണക്കുപ്രകാരം 75.01 ശതമാനമാണ് പോളിങ്. അവസാനമണിക്കൂറിലെ കണക്കുകൾ കൂടി വന്നാൽ ശതമാനം ഇനിയും ഉയരും. ചില ബൂത്തുകളിൽ ഇപ്പോഴും വോട്ടർമാർ കാത്തുനിൽക്കുന്നുണ്ട്. അവരെയും വോട്ട് ചെയ്യാൻ അനുവദിക്കും.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ്– 77.63%. തൊട്ടടുത്ത് എറണാകുളവും (77.25%) പാലക്കാടു (77.09%)മാണ്. എറണാകുളം ജില്ലയിലെ കുന്നത്തുനാടാണ് ഏറ്റവും ഉയർന്ന പോളിങ് 81.99%. പാലക്കാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനെക്കാൾ പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











