12:25am 13 November 2026
NEWS
'കണ്ടറിയണം കോശി ഇനി എന്ത് സംഭവിക്കുമെന്ന്..'; കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് അഘോരികളുമെത്തി
23/03/2026  06:13 PM IST
nila
കണ്ടറിയണം കോശി ഇനി എന്ത് സംഭവിക്കുമെന്ന്..; കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് അഘോരികളുമെത്തി

തിരുവനന്തപുരം: ഇക്കുറി കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി അഘോരി സന്ന്യാസികളും. ഇന്നു രാവിലെയാണ് ഉത്തർപ്രദേശ് രജിസ്ട്രേഷൻ കാറിൽ അഘോരി സന്ന്യാസി ഉൾപ്പെടെ തിരുവനന്തപുരത്തെ ബിജെപി ഓഫീസിലെത്തിയത്. വസ്ത്രം ധരിക്കാതെ തന്നെ ശരീരമാസകലം ഭസ്മവും പൂശി കാറിന്റെ മുൻ സീറ്റിലായിരുന്നു അഘോരി. പിൻസീറ്റിൽ കാവിവസ്ത്രധാരികളായ സന്ന്യാസികളായിരുന്നു. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് തങ്ങൾ എത്തിയതെന്നായിരുന്നു സന്ന്യാസിമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിജെപി എംഎൽഎയെ കാണാൻ വന്നതാണെന്നും ഇവർ പറഞ്ഞു. കേരളത്തിൽ ബിജെപി എംഎൽഎ ഇല്ലെന്ന് പറഞ്ഞ മാധ്യമപ്രവർത്തകർ പ്രമുഖ ബിജെപി നേതാവിന്റെ നമ്പർ കൊടുക്കുകയും ചെയ്തു,

 ‘യോഗി പറഞ്ഞിട്ടാണ് വരുന്നത്, ഇവിടെ ബിജെപി സീറ്റ് പിടിക്കും’ സന്ന്യാസികൾ പ്രതികരിച്ചു. ഏതായാലും ഈ തവണത്തെ പ്രചരണത്തിന് തലസ്ഥാനത്ത് അഘോരികൾ ഇറങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img