
തിരുവനന്തപുരം: ഇക്കുറി കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി അഘോരി സന്ന്യാസികളും. ഇന്നു രാവിലെയാണ് ഉത്തർപ്രദേശ് രജിസ്ട്രേഷൻ കാറിൽ അഘോരി സന്ന്യാസി ഉൾപ്പെടെ തിരുവനന്തപുരത്തെ ബിജെപി ഓഫീസിലെത്തിയത്. വസ്ത്രം ധരിക്കാതെ തന്നെ ശരീരമാസകലം ഭസ്മവും പൂശി കാറിന്റെ മുൻ സീറ്റിലായിരുന്നു അഘോരി. പിൻസീറ്റിൽ കാവിവസ്ത്രധാരികളായ സന്ന്യാസികളായിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടാണ് തങ്ങൾ എത്തിയതെന്നായിരുന്നു സന്ന്യാസിമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിജെപി എംഎൽഎയെ കാണാൻ വന്നതാണെന്നും ഇവർ പറഞ്ഞു. കേരളത്തിൽ ബിജെപി എംഎൽഎ ഇല്ലെന്ന് പറഞ്ഞ മാധ്യമപ്രവർത്തകർ പ്രമുഖ ബിജെപി നേതാവിന്റെ നമ്പർ കൊടുക്കുകയും ചെയ്തു,
‘യോഗി പറഞ്ഞിട്ടാണ് വരുന്നത്, ഇവിടെ ബിജെപി സീറ്റ് പിടിക്കും’ സന്ന്യാസികൾ പ്രതികരിച്ചു. ഏതായാലും ഈ തവണത്തെ പ്രചരണത്തിന് തലസ്ഥാനത്ത് അഘോരികൾ ഇറങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.










