03:33am 25 May 2026
NEWS
ബക്രീദിന് കേരളത്തിൽ ഇക്കുറി രണ്ടു ദിവസം അവധി
24/05/2026  09:59 AM IST
NILA
ബക്രീദിന് കേരളത്തിൽ ഇക്കുറി രണ്ടു ദിവസം അവധി

തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ പ്രമാണിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. മേയ് 27,28 തീയതികളിലാണ് അവധി. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. 

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടാതെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. 

നേരത്തെ 27നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി പ്രകാരം 28നാണ് കേരളത്തിൽ ബലിപെരുന്നാൾ ആഘോഷം. ഇതോടെയാണ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img