04:17pm 24 November 2026
NEWS
അബ്ദുറഊഫ് കൊണ്ടോട്ടിക് കേരള എക്കണോമിക് ഫോറം ആ ജീവനാന്ത അംഗത്വം
25/02/2025  05:00 PM IST
അബ്ദുറഊഫ് കൊണ്ടോട്ടിക് കേരള എക്കണോമിക് ഫോറം ആ ജീവനാന്ത അംഗത്വം

ലോക കേരള സഭ പ്രതിനിധിയും പ്രവാസി വിഷയങ്ങളിൽ ആധികാരിക പഠനങ്ങൾ നടത്തുകയും ക്ഷേമ പദ്ധതികൾക്കും പുരോഗതികൾക്കുമായി  സർക്കാർ സംവിധാനങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്യുന്ന അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നൽകി.

തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ക്യാമ്പസിൽ വച്ച് നടന്ന വെച്ച് നടന്ന കേരള എക്കണോമിക്ക് കോൺഫറൻസ് വെച്ച് ഏഴാം ധനകാര്യ കമ്മീഷൻ ചെയർമാനും ഫോറം പ്രസിഡണ്ടുമായ ഡോക്ടർ കെ  എൻ ഹരിലാൽ ജനറൽ സെക്രട്ടറി സന്തോഷ് ടി വർഗ്ഗീസ്, ട്രഷറർ ഗോഡ് വിൻ SK മറ്റു അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ അന്നത്തെ വിതരണം നടത്തി.

കുടിയേറ്റം അടക്കമുള്ള കേരളത്തിൻ്റെ സാമ്പത്തിക വിഷയങ്ങളിൽ വിവിധ പഠനങ്ങൾ നടത്തുകയും സാമ്പത്തിക പുരോഗതിക്കായി സർക്കാറുമായി സഹകരിച്ച് വിവിധ കാര്യങ്ങളാണ് കേരള എക്കണോമിക് ഫോറം നടത്തുന്നത്.  ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ  പിണറായി വിജയൻ അവർകൾ ഉദ്ഘാടനം  ചെയ്ത കോൺഫറൻസില്‍ വിവിധ പ്ലീനറി സെഷനുകളിലായി പ്രൊഫസർ എം എ ഉമ്മൻ, മുൻ ധന കാര്യമന്ത്രി ടി എം തോമസ് ഐസക്ക്, ദിവ്യ എസ് അയ്യർ ഐ.എ.എസ്,സിപി ജോൺ, സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഗഹനമായ പഠനങ്ങൾ അവതരിപ്പിച്ചു.ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദഗ്ധർ 120ലധികം ഗവേഷണ പ്രബന്ധങ്ങളാണ് കേരള എക്കണോമിക്ക് ഫോറത്തിൽ അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img