10:45pm 10 November 2026
NEWS
യോഗാചാര്യൻ ശ്രീ.പി.ടി.വിനോദ് കുമാറിന് കേരള ദർശനവേദിയുടെ ആദരം.
18/08/2025  12:08 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യോഗാചാര്യൻ ശ്രീ.പി.ടി.വിനോദ് കുമാറിന് കേരള ദർശനവേദിയുടെ  ആദരം.

യോഗാസൻ ഭാരതിൻ്റെ ദേശീയ കോച്ചും,മാരത്തൻ ഓട്ടക്കാരനും,യോഗയുടെ സന്ദേശവുമായി എവറസ്റ്റ് ബേസ് ക്യാമ്പ് സന്ദർശിക്കുകയും ചെയ്ത തിരുവാണിയൂർ മാമല പാലച്ചുവട് സ്വദേശിയുമായ യോഗാചാര്യൻ ശ്രീ.പി.ടി.വിനോദ് കുമാറിനെ കേരള ദർശനവേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.സി.ആർ.പ്രകാശൻ പൊന്നാട അണിയിച്ചു.കേരള ദർശനവേദിയുടെ ചെയർമാൻ എ.പി.മത്തായി,യോഗ മേഖല കൺവീനർ ശ്രീ.കെ.വി.കുമാരൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img