06:03pm 18 April 2026
NEWS
​ആവേശ ക്രിക്കറ്റ്: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ഇന്ന് തുടക്കമാകും
21/08/2025  08:43 AM IST
സുരേഷ് വണ്ടന്നൂർ
​ആവേശ ക്രിക്കറ്റ്: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ഇന്ന് തുടക്കമാകും

​തിരുവനന്തപുരം: ഓണക്കാലം ആഘോഷമാക്കാൻ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമാകും. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ അടക്കമുള്ളവർ പങ്കെടുക്കുന്ന ട്വന്റി-20 മത്സരങ്ങൾ കാണാൻ കാണികൾക്ക് സൗജന്യപ്രവേശനം ഉണ്ടായിരിക്കും. കേരള ക്രിക്കറ്റ് അസോസിയേഷനാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
​ഇന്ന് ഉച്ചയ്ക്ക് 2.30-ന് നിലവിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്സും റണ്ണേഴ്സ് അപ്പായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിലാണ് ആദ്യ മത്സരം.

​വൈകുന്നേരം 6.30-ന് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. രാത്രി 7.45-ന് സഞ്ജു സാംസണിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സും ട്രിവാൻഡ്രം റോയൽസും തമ്മിൽ മത്സരം നടക്കും.
​സെപ്റ്റംബർ ഏഴിനാണ് ടൂർണമെന്റിന്റെ ഫൈനൽ. ലീഗിന്റെ ബ്രാൻഡ് അംബാസഡറായ മോഹൻലാൽ, "ആവേശ ക്രിക്കറ്റ്, ഇങ്ങ് പോരെ..." എന്ന പഞ്ച് ഡയലോഗിലൂടെയാണ് ആരാധകരെ കളികാണാൻ ക്ഷണിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img