11:13pm 07 November 2026
NEWS
സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന് സിപിഎമ്മിന്റെ സ്വയം വിമർശനം

06/03/2025  07:45 PM IST
nila
സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന് സിപിഎമ്മിന്റെ സ്വയം വിമർശനം

കൊല്ലം: സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന സ്വയം വിമർശനവുമായി സിപിഎം പ്രവർത്തന റിപ്പോർട്ട്. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലെ മേൽകമ്മിറ്റി അവലോകന റിപ്പോർട്ടിലാണ് സ്വത്വ രാഷ്ട്രീയത്തെ മറികടക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്ന് തുറന്നു പറയുന്നത്. ജാതി,മത സംഘടനകളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ഒരു വശത്ത് ബി.ജെ.പിയും മറുവശത്ത് മുസ്‌ലിം ലീഗും സ്വത്വരാഷ്ട്രീയം സജീവമാക്കി ധ്രുവീകരണമുണ്ടാക്കി വോട്ട് ചേർത്തുന്നുവെന്നാണ് സിപിഎം വിലയിരുത്തുന്നത്. എസ്.എൻ.ഡി.പിക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. എസ്എൻഡിപിയുടെ രാഷ്ട്രീയ നിലപാട് സംശയാസ്പ​​ദമാണെന്നും ഇത് തുറന്നുകാട്ടപ്പെടേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഈഴവ വോട്ടുകളിൽ ബി.ജെ.പി. കടന്നുകയറുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലേക്ക് ചില മേഖലകളിൽനിന്ന് കാര്യമായ വോട്ടുചോർച്ചയുണ്ടായി. മുസ്‌ലിം സമൂഹത്തിനിടയിൽ എസ്.ഡി.പി.ഐയേയും ജമാഅത്തെ ഇസ്ലാമിയേയും ഒപ്പം ചേർത്ത് മുസ്‌ലിം ലീഗും സ്വത്വരാഷ്ട്രീയം ശക്തമാക്കുന്നതും പാർട്ടി ഗൗരവത്തോടെ കാണണമെന്ന് റിപ്പോർട്ട് പറയുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img