NEWS
കേരളത്തിൽ 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങൾ
15/06/2025 09:05 PM IST
nila

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് അഞ്ച് കോവിഡ് മരണങ്ങൾ. രാജ്യത്തൊട്ടാകെ 24 മണിക്കൂറിനിടെ പത്തു കോവിഡ് ബാധിതരാണ് മരണത്തിന് കീഴടങ്ങിയത്. കേരളത്തിലെ അഞ്ചുപേർക്ക് പുറമേ ഡൽഹിയിൽ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയിലെ രണ്ടുപേരുമാണ് മരിച്ചത്.
രാജ്യത്താകെ 7383 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതിൽ, ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്. 2007 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഗുജറാത്ത്(1441), പശ്ചിമ ബംഗാൾ(747), ഡൽഹി(682), മഹാരാഷ്ട്ര(578) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











