09:28am 10 November 2026
NEWS
പറവൂരിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ
26/06/2025  02:58 PM IST
nila
പറവൂരിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

പറവൂരിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. പറവൂർ കടവത്ത് റോഡിൽ കണ്ണംപറമ്പിൽ സുരേന്ദ്രനും ഭാര്യ സജിതയുമാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ദമ്പതികൾ ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. ദമ്പതികൾക്ക് പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകളുണ്ട്. 

 സുരേന്ദ്രൻ പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ്. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് 22ൽ എൽഡിഫ് സ്ഥാനാർഥി ആയിരുന്നു സജിത.
സുരേന്ദ്രനും സജിതയ്ക്കും പറവൂരിൽ രണ്ടു വീടുകളുണ്ടായിരുന്നു. ഇതിൽ അടച്ചിട്ട വീട്ടിൽ വച്ചാണ് ഇവർ ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് വീട് വൃത്തിയാക്കാനായി രണ്ടുപേരും അവിടെ എത്തിയിരുന്നു. രാത്രിയും ഇരുവരെയും ആ വീട്ടിൽ വച്ചു നാട്ടുകാർ കണ്ടിരുന്നു. രാവിലെ ബൈക്ക് കണ്ടതിനെ തുടർന്ന് നാട്ടുകാരെത്തി വീട് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു വീടുകൾ ഉണ്ടെങ്കിലും രണ്ടും ബാങ്കിൽ പണയത്തിലായിരുന്നു എന്നാണ് വിവരം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img