
കേരള കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ വർക്കിംഗ് ചെയർമാൻ പിസി തോമസ് ഉദ്ഘാടനം ചെയ്യുന്നു ജിസൺ ജോർജ്, ഷൈസൺ പി മാമ്പുഴ, എം പി ജോസഫ് , ഷിബു തെക്കുംപുറം, അഹമ്മദ് തോട്ടത്തിൽ, സേവി കുരിശു വീട്ടിൽ, ജോണി അരീക്കാട്ടിൽ, ബേബി വി മുണ്ടാടാൻ തുടങ്ങിയവർ സമീപം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ ഐക്യജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കള്ളക്കടത്തും അഴിമതി ഭരണവും നടത്തുന്ന പിണറായി സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന് കൺവെൻഷൻ വിലയിരുത്തി. ഒക്ടോബർ 30ന് മുൻപ് മണ്ഡലം, നിയോജകമണ്ഡലം കമ്മിറ്റികൾ വിളിച്ചു ചേർക്കുവാൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ തീരുമാനിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി യു കുരുവിള, എം പി ജോസഫ്, അഹമ്മദ് തോട്ടത്തിൽ, സേവി കുരിശു വീട്ടിൽ, ജോണി അരീക്കാട്ടിൽ, ബേബി വി മുണ്ടാടാൻ, ഷൈസൻ പി മാമ്പുഴ, ജിസൺ ജോർജ്, ബേബി വട്ടക്കുന്നേൽ, ചന്ദ്രശേഖരൻ നായർ, അലൻ ജോർജ്, ബോബി കുറുപ്പത്ത്, ഉണ്ണി വടുതല, അലിക്കുഞ്ഞ്, രാജു വടക്കേക്കര, ജോബ് പുത്തിരിക്കൽ, ജോഷ്വ തായംകേരി, സന്തോഷ് വർഗീസ്, എംവി ഫ്രാൻസിസ്, റോഷൻ ചാക്കപ്പൻ, ടി എം നജീബ് എം നജീബ്, സെബി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Photo Courtesy - Google











