10:24pm 05 September 2026
NEWS
പാലാ ന​ഗരസഭയിൽ കേരള കോൺഗ്രസ് (എം) സ്വന്തം ചെയർമാനെ പുറത്താക്കി
14/02/2025  01:28 PM IST
nila
 പാലാ ന​ഗരസഭയിൽ  കേരള കോൺഗ്രസ് (എം) സ്വന്തം ചെയർമാനെ പുറത്താക്കി

പാലാ: പാലാ ന​ഗരസഭയിൽ സ്വന്തം ചെയർമാനെ പുറത്താക്കി കേരള കോൺഗ്രസ് (എം). യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ  കേരള കോൺഗ്രസ് (എം) പ്രതിനിധികളും പിന്തുണച്ചതോടെയാണ് പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ പുറത്തായത്. എതിർപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ സ്വന്തം പക്ഷത്തെ ചെയർമാനെ പുറത്താക്കുകയെന്ന അപൂർവതക്കാണ് ഇന്ന് പാലാ ന​ഗരസഭ സാക്ഷ്യം വഹിച്ചത്. മുൻധാരണ പ്രകാരം രാജി വയ്ക്കാൻ ഷാജു തയ്യാറാകാതിരുന്നതോടെയാണ് കേരള കോൺ​ഗ്രസ് (എം) പ്രതിനിധികളും സ്വന്തം ചെയർമാനെതിരെ വോട്ട് ചെയ്തത്. 

നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തനെതിരെ യുഡിഎഫ് സ്വതന്ത്രനാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസം കൊണ്ടുവന്ന യുഡിഎഫ് ചർച്ചയിൽനിന്നു വിട്ടു നിന്നു. എന്നാൽ ഭരണപക്ഷത്തെ 14 പേർ വോട്ട് ചെയ്തതോടെ പ്രമേയം പാസായി. സിപിഎം പുറത്താക്കിയ കൗൺസിലർ ബിനു പുളിക്കക്കണ്ടം, ബിനുവിനൊപ്പം നിൽക്കുന്ന ഷീബ ജിയോ, ഷാജു വി.തുരുത്തൻ എന്നിവർ വോട്ടിങ്ങിന് എത്തിയില്ല. ഷാജു വി.തുരുത്തൻ ആശുപത്രിയിൽ ആയതിനാലാണു എത്താതിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img