07:26pm 09 May 2026
NEWS
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് എമ്മിന്റെ സമ്പൂർണ പരാജയത്തിന് കാരണം സിപിഎം പ്രവർത്തകരുടെ ക്രോസ് വോട്ടിംഗെന്ന് ആരോപണം
09/05/2026  03:45 PM IST
nila
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് എമ്മിന്റെ സമ്പൂർണ പരാജയത്തിന് കാരണം സിപിഎം പ്രവർത്തകരുടെ ക്രോസ് വോട്ടിംഗെന്ന് ആരോപണം

 പിണറായി വിജയനെതിരെ രൂക്ഷ വിമർശനമുയർത്തി കേരള കോൺ​ഗ്രസ് എം നേതാക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം പിണറായി വിജയനാണെന്ന് കേരള കോൺ​ഗ്രസ് എം സംസ്ഥാന സ്റ്റിയറിം​ഗ് കമ്മിറ്റി യോ​​ഗത്തിൽ നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചായിരുന്നു മുഴുവൻ തിരഞ്ഞെടുപ്പ് പ്രചാരണമെന്നും അതാണ് ജനവിധിയിൽ തിരിച്ചടിയായതെന്നും നേതാക്കൾ വിലയിരുത്തി. നിലവിലെ നേതൃത്വശൈലി തുടർന്നാൽ പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന് ഉണ്ടായ തകർച്ചക്ക് സമാനമായ തിരിച്ചടി കേരളത്തിലും ആവർത്തിക്കാമെന്ന മുന്നറിയിപ്പും യോഗത്തിൽ ഉയർന്നു.

ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയുമാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്നായിരുന്നു വിമർശനം. ഇതിന്റെ പശ്ചാത്തലത്തിൽ, ഇനി മുന്നണിയുടെ മുഖമായി പിണറായി വിജയൻ തുടരരുതെന്നും ചില നേതാക്കൾ ആവശ്യപ്പെട്ടു. അടിയന്തരമായ രാഷ്ട്രീയ തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ പാർട്ടി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയും അവർ പങ്കുവച്ചു.

അതേസമയം, സിപിഎം പ്രവർത്തകരിൽ നിന്നുണ്ടായ വ്യാപക ക്രോസ് വോട്ടിംഗാണ് കേരള കോൺഗ്രസ് (എം) കൈവശംവെച്ചിരുന്ന സിറ്റിങ് സീറ്റുകളിലെ തോൽവിക്ക് കാരണമായതെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. എൽഡിഎഫിൽ ചേർന്നതിന് ശേഷം ആദ്യമായാണ് കേരള കോൺ​ഗ്രസ് എം പിണറായി വിജയനെ നേരിട്ട് വിമർശിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img