03:37am 06 September 2026
NEWS
കെ സുധാകരന് പകരം കെപിസിസി പ്രസിഡന്റിന്റെ പരി​ഗണന പട്ടികയിൽ ആറുപേർ

24/01/2025  08:22 AM IST
nila
കെ സുധാകരന് പകരം കെപിസിസി പ്രസിഡന്റിന്റെ പരി​ഗണന പട്ടികയിൽ ആറുപേർ

കെ സുധാകരന് പകരം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എഐസിസി നേതൃത്വം പരി​ഗണിക്കുന്നവരുടെ പട്ടികയിൽ ആറുപേർ. കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, എം എം ഹസൻ, സണ്ണി ജോസഫ്, ആന്റോ ആന്റണി എന്നിവരിൽ ഒരാൾ അടുത്ത കെപിസിസി പ്രസിഡന്റാകും എന്നാണ് സൂചന. അതേസമയം, കൂടുതൽ സാധ്യത അടൂർ പ്രകാശിനാണെന്നും കോൺ​ഗ്രസ് നേതാക്കൾ സൂചന നൽകുന്നു. കെ സുധാകരൻ സ്ഥാനമൊഴിയുമ്പോൾ ഈഴവ പ്രാതിനിധ്യം എന്ന നിലയിലാണ് അടൂർ പ്രകാശിന് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. 

കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകൽച്ച കേരളത്തിലെ കോൺ​ഗ്രസിന്റെ സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുമെന്ന് മാത്രമല്ല, പാർട്ടിയുടെ സാധ്യതകൾക്കും മങ്ങലേൽപ്പിക്കും എന്ന് കോൺ​ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു. ഈ സാ​ഹചര്യത്തിലാണ് കെപിസിസി അധ്യക്ഷനെ മാറ്റി മറ്റൊരാളെ നേതൃത്വം ഏൽപ്പിക്കാൻ ​ഹൈക്കമാൻഡ് തീരുമാനിച്ചത്. 

കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള തർക്കം കാരണം പ്രധാന വിഷയങ്ങളിൽപ്പോലും കൂട്ടായ ചർച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതിൽ ഹൈക്കമാൻഡ് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയത്. ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളിൽ സതീശൻ മുൻകൈയെടുക്കുന്നെന്ന പരാതിയും ഉയർന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img