06:01am 11 November 2026
NEWS
കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
08/09/2025  06:49 AM IST
nila
കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് ജോസഫ് വിഭാ​ഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം സംസ്ഥാന ജനറൽ സെക്രട്ടറിയായ പ്രിൻസ് ലൂക്കോസ്.  

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി മടങ്ങും വഴി ട്രെയിനിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഇന്ന് പുലർച്ചെ 3.30ന് തെങ്കാശിയിൽ എത്തിയപ്പോഴാണ് ട്രെയിനിൽവച്ച് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കേരളകോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പമാണ് വേളാങ്കണ്ണിയിലേക്ക് പോയിരുന്നത്.  കോട്ടയം ബാറിലെ അഭിഭാഷകൻ കൂടിയാണ് പ്രിൻസ്. പാർട്ടിയിലും പൊതുപ്രവർത്തനരംഗത്തും സജീവമായി ഇടപെടുന്ന പ്രിൻസ് ഏവർക്കും പ്രിയങ്കരനായ നേതാവ് കൂടിയായിരുന്നു പ്രിൻസ് ലൂക്കോസ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img