02:29am 06 September 2026
NEWS
കേരളാ കോൺഗ്രസിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന പാർട്ടിയായി അം​ഗീകരിച്ചു

14/01/2025  01:48 PM IST
nila
കേരളാ കോൺഗ്രസിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന പാർട്ടിയായി അം​ഗീകരിച്ചു

കേരളാ കോൺഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി അം​ഗീകാരം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാർട്ടിക്ക് സംസ്ഥാന പദവി നൽകിയത്. സിപിഐ, എൻ‌സിപി, കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്), ആർജെഡി, മുസ്‌‌ലിം ലീഗ്, ആർഎസ്പി പാർട്ടികൾക്ക് പിന്നാലെയാണ് സംസ്ഥാന പാർട്ടി പദവിയിലേക്ക് ജോസഫ് ​ഗ്രൂപ്പും എത്തുന്നത്. ഇതോടെ ജോസഫ് ​ഗ്രൂപ്പിന് സ്വന്തം ചിഹ്നം അനുവദിക്കും. ഇതുസംബന്ധിച്ച് പിന്നീടാകും തീരുമാനമുണ്ടാകുക. 

നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി.ജെ.ജോസഫും മോൻസ് ജോസഫുമാണ് എംഎൽഎമാർ. ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്. കോൺഗ്രസ്, ബിജെപി, സിപിഎം, ആം ആദ്മി പാർട്ടി, ബിഎസ്പി, എൻപിപി എന്നീ പാർട്ടികളാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ദേശീയ പാർട്ടികൾ.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img