10:32pm 04 November 2026
NEWS
തർക്കം തീർക്കാൻ കേരളത്തിലെ കോൺ​ഗ്രസിനും ഇനി ഹൈക്കമാൻഡ്

26/01/2025  10:14 AM IST
nila
തർക്കം തീർക്കാൻ കേരളത്തിലെ കോൺ​ഗ്രസിനും ഇനി ഹൈക്കമാൻഡ്

തിരുവനന്തപുരം: കൂട്ടായ തീരുമാനമില്ലെന്ന കേരളത്തിലെ മുതിർന്ന കോൺ​ഗ്രസ് നേതാക്കളുടെ പരാതിക്ക് പരിഹാരമാകുന്നു. മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചു. കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതക്ക് പരിഹാരം കാണാനാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വം പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചത്. 

 കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെ കൂടാതെ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും സമിതിയിലുണ്ടാവും. മുൻ കെ.പി.സി.സി. അധ്യക്ഷന്മാരായ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എന്നിവരെക്കൂടി ഉൾപ്പെടുത്താൻ ആലോചനയുണ്ട്.

പാർട്ടി ദൈനംദിനകാര്യങ്ങളും തർക്കങ്ങളുമൊക്കെ ചർച്ചചെയ്ത് ധാരണയുണ്ടാക്കുക എന്നതാണ് പുതിയ സമിതി രൂപീകരിക്കുന്നതിലൂടെ കോൺ​ഗ്രസ് ലക്ഷ്യംവെക്കുന്നത്. എല്ലാ കാര്യങ്ങളിലും പൊതുനിലപാട് സ്വീകരിച്ചു മുന്നോട്ടുപോവുകയാണ് ഉന്നതതലസമിതിയുടെ ഉത്തരവാദിത്വം. നേതൃതലത്തിലെ എല്ലാവർക്കും പ്രാതിനിധ്യമുള്ളതിനാൽ, പരസ്യമായ ഏറ്റുമുട്ടലുകളും അഭിപ്രായഭിന്നതകളുമൊക്കെ ഇതുവഴി പരിഹരിക്കാനാവുമെന്നും കോൺ​ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img