
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് വർക്കിംഗ് ചെയർമാൻ പിസി തോമസ് ഉദ്ഘാടനം ചെയ്യുന്നു സി കെ സത്യൻ, ഷിബു തെക്കുംപുറം, എം പി ജോസഫ്, അപു ജോൺ ജോസഫ്, ബേബി വി മുണ്ടാടൻ, സേവി കുരിശുവീട്ടിൽ, ജിസൺ ജോർജ് തുടങ്ങിയവർ സമീപം
കൊച്ചി : മാസപ്പടി കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുൻപിലേക്ക് മാർച്ച് നടത്തി. മാർച്ചിനുശേഷം താലൂക്ക് ഓഫീസിനു മുൻപിൽ പ്രകടനം നടത്തിയവർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പൊതുജനങ്ങൾക്ക് അപ്രാപ്യമായ എന്ത് സേവനമാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കെഎംആർഎല്ലിന് നൽകിയത് എന്ന് മാർക്സിസ്റ്റ് നേതാക്കൾ വ്യക്തമാക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത വർക്കിംഗ് ചെയർമാൻ പിസി തോമസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ അഴിമതിയെ ന്യായീകരിക്കുന്ന പുതിയ പാർട്ടി സെക്രട്ടറിയുടെ നിലപാട് അപഹാസ്യം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി എം പി ജോസഫ്, അഹമ്മദ് തോട്ടത്തിൽ, സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, ബേബി വി മുണ്ടാടാൻ, ജിസൺ ജോർജ്, വിനോദ് തമ്പി, ജോമി തെക്കേക്കര, സി കെ സത്യൻ, ടോമി പാലമല, അലൻ ജോർജ്, റോയി സ്കറിയ, ബോബി കുറുപ്പത്ത്, ജോഷ്വ തായംകേരി, രാജു വടക്കെകര, ജോബ് പുത്തരികൽ, ചന്ദ്രശേഖരൻ നായർ, സെബി ആന്റണി, വർഗീസ് കോയികര, സെബാസ്റ്റ്യൻ പൈനാടത്ത്, സാബു മറ്റക്കുഴി, കെ കെ ഷംസു, രാജേഷ് ആന്റണി, കെ എം ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ചിന് നേതാക്കളായ ജേക്കബ് കളപ്പറമ്പത്ത്, ഉണ്ണി വടുതല, വിനോദ് തെക്കേക്കര, ബേബി പൊട്ടനാനി, ബേബി ഈരത്തറ, കെ ബിജു, സുജ ലോനപ്പൻ, റെഡ് സ്റ്റാൻലി, ജേക്കബ് വേട്ടാപറമ്പിൽ, കെ എം നജീബ്, പി ജെ ആന്റണി, ജോസ് , ജേക്കബ് ഇരമങ്കലത്ത് , എം വി ഫ്രാൻസിസ്, റോഷൻ ചാക്കപ്പൻ, ജോയ് പാണ്ടിപ്പിള്ളി, മാത്യു റാഫേൽ തുടങ്ങിയവർ നേതൃത്വം നൽകി











