03:41am 08 September 2026
NEWS
കേരള കോൺഗ്രസുകളുടെ ലയനത്തിന് ആഹ്വാനം ചെയ്ത് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത
20/09/2025  09:31 AM IST
nila
കേരള കോൺഗ്രസുകളുടെ ലയനത്തിന് ആഹ്വാനം ചെയ്ത് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത

കേരള കോൺഗ്രസുകളുടെ പുനരേകീകരണത്തിന് ആഹ്വാനം ചെയ്ത് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ.  കേരള കോൺഗ്രസുകൾ വ്യത്യസ്ത മുന്നണികളിലാകുമ്പോൾ വോട്ടുകൾ ചിതറിക്കപ്പെടുകയാണെന്ന് മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ പറഞ്ഞു. പാർട്ടിക്ക് സ്ഥിരമായി വോട്ട് ചെയ്യുന്നവരിൽപ്പോലും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ കേരള കോൺ​ഗ്രസുകൾ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ്‌ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ഡോ. ജോബിൻ എസ്.കൊട്ടാരം രചിച്ച ‘പി.ജെ. ജോസഫ്; കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച കർമ്മയോഗി’ എന്ന ജീവചരിത്രഗ്രന്ഥം അതിരൂപത ആസ്ഥാനത്ത് പ്രകാശനം ചെയ്യവേയാണ് മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ ഇക്കാര്യം പറഞ്ഞത്.

കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ മറുപടിപ്രസംഗം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. മോൻസ് ജോസഫ് എംഎൽഎ, കേരള കോൺഗ്രസ്‌ (എം) ഉന്നതാധികാര സമിതി അംഗം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പി.സി. തോമസ്, കെ.സി. ജോസഫ്, കേരള കോൺഗ്രസ്‌ സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്, ഗ്രന്ഥകാരൻ ഡോ. ജോബിൻ എസ്.കൊട്ടാരം എന്നിവർ പ്രസംഗിച്ചു. എസ്.ബി. കോളേജ് പ്രിൻസിപ്പൽ റവ ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ, ശതാഭിഷിക്തനായ കോളേജിലെ പൂർവവിദ്യാർഥികൂടിയായ പി.ജെ. ജോസഫിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img