05:35pm 11 November 2026
NEWS
നാലര വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു
29/10/2025  08:26 AM IST
nila
 നാലര വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു

നാലര വയസ്സുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണു മരിച്ചു. കൊല്ലം ചവറയിലാണ് സംഭവം. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ (സോപാനം) അനീഷ് - ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ അറ്റ്‌ലാൻ അനീഷ് ആണ് മരിച്ചത്. നീണ്ടകര പരിമണത്തെ പ്ലേ സ്കൂളിൽ പഠിക്കുന്ന അറ്റ്‌ലാൻ, ചൊവ്വാഴ്ച്ച വൈകുന്നേരം സ്കൂളിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെയാണ് സംഭവം. 

ചൊവ്വാ‌ഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ യുകെയിലാണ്. സ്കൂളിന്റെ വാഹനത്തിൽ വന്നിറങ്ങി അപ്പൂപ്പൻ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് സംഭവം. ഗെയ്‌റ്റു തുറന്ന് അകത്തു കയറിയപ്പോൾ കുട്ടി അപ്പുപ്പന്റെ കൈ തട്ടി വെളിയിലോട്ടു ഓടിപ്പോയി. കുട്ടിയുടെ ബാഗ് വീട്ടിൽ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കൈത്തോട്ടിൽ വെള്ളക്കെട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്. 

ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img