07:53pm 25 June 2026
NEWS
ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായത് കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ
25/06/2026  04:04 PM IST
nila
ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായത് കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ

കാഞ്ഞങ്ങാട്: കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ധു പി. അൽഗൂർ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു. ബുധനാഴ്ച കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം മുഖ്യാതിഥിയായി എത്തിയത്. ആർഎസ്എസിന്റെ ചരിത്രം ആസ്പദമാക്കി തയ്യാറാക്കിയ സിനിമയുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ആർഎസ്എസ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

വൈസ് ചാൻസലറോടൊപ്പം കേരള കേന്ദ്ര സർവകലാശാലയുടെ രജിസ്ട്രാർ ഇൻ ചാർജും വേദിയിലുണ്ടായിരുന്നു. ഇരുവരും പരിപാടിയുടെ മുഴുവൻ സമയവും സന്നിഹിതരായിരുന്നുവെന്നാണ് വിവരം. പരിപാടിക്കിടെ സിദ്ധു പി. അൽഗൂറിനെ ആർഎസ്എസ് നേതാക്കൾ പൊന്നാട അണിയിച്ച് ആദരിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img