
കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിന്റെ ലോഗോ പ്രകാശനം എറണാകുളം ഡെപ്യൂട്ടി കളക്ടർ ശ്രീ വിനോദ് രാജ് നിർവഹിക്കുന്നു. ജില്ലാ സ്പോർട്സ് മീറ്റിന്റെ കൺവീനർമാരായ ശ്രീമതി സുചിത്ര ഷൈജിന്ത് (സി സി എസ് കെ , ജനറൽ സെക്രട്ടറി, പ്രിൻസിപ്പൽ, പ്രഗതി അക്കാദമി) ഫാ. മാത്യു കരീത്തറ സിഎംഐ (ജില്ല സെക്രട്ടറി, സിസിഎസ്കെ , പ്രിൻസിപ്പൽ , മേരിഗിരി പബ്ലിക് സ്കൂൾ കൂത്താട്ടുകുളം) സംഘാടകസമിതി അംഗങ്ങളായ ശ്രീ വിനുമോൻ മാത്യു, പ്രിൻസിപ്പൽ കൊച്ചിൻ റിഫൈനറി സ്കൂൾ, ശ്രീമതി പ്രതീത, പ്രിൻസിപ്പൽ , എസ് എൻ പബ്ലിക് സ്കൂൾ പൂത്തോട്ട, ശ്രീ അനിൽകുമാർ, അഡ്മിനിസ്ട്രേറ്റർ, വിക്രം സാരാഭായി സയൻസ് സ്കൂൾ, കാക്കനാട്. എന്നിവരോടൊപ്പം.
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ അംഗീകൃത കായികമേള കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിന്റെ അഞ്ചാമത് ജില്ലാതല മത്സരം 24 ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.
സ്പോർട്സ് മീറ്റിന്റെ ലോഗോ പ്രകാശനം എറണാകുളം ഡെപ്യൂട്ടി കളക്ടർ ശ്രീ വിനോദ് രാജ് നിർവഹിച്ചു.
കേന്ദ്ര സിലബസ് പിന്തുടരുന്ന സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സർക്കാർ അംഗീകാരമുള്ള സംസ്ഥാനത്തെ ഏക കായികമേളയാണ് സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റെന്ന് കായികമേളയുടെ ജനറൽ കൺവീനർ ആയ ഡോ. ഇന്ദിര രാജൻ അറിയിച്ചു. ഉപരിപഠനം ഉൾപ്പെടെ മേഖലകളിൽ വിജയികൾക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റുകൾ പരിഗണിക്കപ്പെടും. അതിനാൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ രക്ഷിതാക്കളും സ്കൂളുകളും ശ്രദ്ധിക്കണം. ഒരു വിദ്യാർത്ഥിക്ക് മൂന്നിനങ്ങളിൽ പങ്കെടുക്കാം. ഏകീകൃത ഓൺലൈൻ പോർട്ടൽ സംവിധാനത്തിലൂടെ നവംബർ 20 നകം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്നും അറിയിച്ചു.
ലോഗോ പ്രകാശന ചടങ്ങിൽ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും ജില്ലാ സ്പോർട്സ് മീറ്റിന്റെ കൺവീനർമാരായ ശ്രീമതി സുചിത്ര ഷൈജിന്ത് (സി സി എസ് കെ , ജനറൽ സെക്രട്ടറി, പ്രിൻസിപ്പൽ, പ്രഗതി അക്കാദമി) ഫാ. മാത്യു കരീത്തറ സിഎംഐ (ജില്ല സെക്രട്ടറി, സിസിഎസ്കെ , പ്രിൻസിപ്പൽ , മേരിഗിരി പബ്ലിക് സ്കൂൾ കൂത്താട്ടുകുളം) സംഘാടകസമിതി അംഗങ്ങളായ ശ്രീ വിനുമോൻ മാത്യു, പ്രിൻസിപ്പൽ കൊച്ചിൻ റിഫൈനറി സ്കൂൾ, ശ്രീമതി പ്രതീത, പ്രിൻസിപ്പൽ , എസ് എൻ പബ്ലിക് സ്കൂൾ പൂത്തോട്ട, ശ്രീ അനിൽകുമാർ, അഡ്മിനിസ്ട്രേറ്റർ, വിക്രം സാരാഭായി സയൻസ് സ്കൂൾ, കാക്കനാട്.എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








