NEWS
കേരള തീരത്ത് അപകടത്തിൽപെട്ട കപ്പൽ പൂർണമായും മുങ്ങി
25/05/2025 11:43 AM IST
nila

അറബിക്കടലിൽ ചെരിഞ്ഞ എംഎസ്സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങി. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും രാവിലെ തന്നെ കപ്പലിൽനിന്നു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ടെയ്നറുകൾ കടലിലേക്ക് വീണത്.
കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ രാവിലെ എത്തിയിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളും സ്ഥലത്തുണ്ടായിരുന്നു. മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം വിഫലമാകുകയായിരുന്നു. കപ്പൽ കടലിൽ മുങ്ങുന്ന സാഹചര്യത്തിൽ ജീവനക്കാരെയും കപ്പലിൽ നിന്നും രക്ഷപെടുത്തി.
കടലിൽ വീണ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











