
കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീക്ക് അംഗീകാരം നൽകാതെ സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലും പിഎം ശ്രീയിൽ തീരുമാനമായില്ല, സിപിഐ എതിർപ്പുയർത്തിതോടെയാണ് വിശദമായ ചർച്ച വേണമെന്ന നിലപാടോടെ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവച്ചത്. മൂന്നു വർഷമായി വിഷയത്തിൽ കേരളത്തിന്റെ എതിർപ്പ് തുടരുകയാണ്.
പി എം ശ്രീ പദ്ധതിയിൽ ചേരാതെ ഫണ്ട് നൽകില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തിരുന്നു. പദ്ധതിയിൽ ചേർന്നില്ലെങ്കിൽ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളിലെ വിഹിതിം നൽകില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ തുടരുകയാണ്. ഈ നിലപാടിനെ തുടർന്ന് കേരളവും വഴങ്ങുമെന്നാണ് കരുതിയിരുന്നത്.
പദ്ധതിയിൽ ചേരുന്നതോടെ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും. എന്നാൽ പദ്ധതി അംഗീകരിക്കുന്നതിൽ സിപിഐയ്ക്ക് എതിർപ്പ് തുടരുകയാണ്. ഇന്ന് കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭയിൽ അഭിപ്രായം ഉയർന്നിരുന്നു. വിശദമായ ചർച്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കും.











