03:47am 08 July 2026
NEWS
കേരള ബിസിനസ് ഫോറം കുറ്റ്യാടി എം.എൽ.എ പാറയ്ക്കൽ അബ്ദുള്ളയ്ക്ക് സ്വീകരണം നൽകി
07/07/2026  07:18 PM IST
NILA
കേരള ബിസിനസ് ഫോറം കുറ്റ്യാടി  എം.എൽ.എ പാറയ്ക്കൽ അബ്ദുള്ളയ്ക്ക് സ്വീകരണം നൽകി

 


​ദോഹ: കേരള ബിസിനസ് ഫോറം (കെ.ബി.എഫ്)  കുറ്റ്യാടി എം.എൽ.എ പാറയ്ക്കൽ അബ്ദുള്ളയ്ക്ക് സ്വീകരണം നൽകി.
കെ ബി എഫ് ഓഫീസിൽനടന്നസ്വീകരണ ചടങ്ങിൽ പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി
അധ്യക്ഷതവഹിച്ചു.
​കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് പാറയ്ക്കൽ അബ്ദുള്ള ചടങ്ങിൽ വിശദീകരിച്ചു. മിഡിൽ ഈസ്റ്റിലുള്ള പ്രവാസി മലയാളികൾക്ക് നാട്ടിൽ നിക്ഷേപം നടത്തുന്നതിനായി സർക്കാർ തലത്തിൽ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നിക്ഷേപ പദ്ധതികൾക്ക് ആവശ്യമായ അനുമതികളും നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കാൻ സംവിധാനങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
​കെ.ബി.എഫിന്റെ നേതൃത്വത്തിൽ പ്രായോഗികവും മികച്ചതുമായ ഒരു നിക്ഷേപ പദ്ധതി രൂപീകരിച്ച് സർക്കാരിന് സമർപ്പിക്കണമെന്നും, അത്തരം പദ്ധതികൾക്ക് ഗൗരവമായ പരിഗണനയും പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
​കേരളത്തിലെ ബിസിനസ് ഉടമകളെ ഒരുമിപ്പിക്കാനും അംഗങ്ങൾക്കിടയിൽ സഹകരണവും കൂട്ടായ്മയും വളർത്താനും കെ.ബി.എഫ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ സംരംഭകരെ പ്രതിനിധീകരിക്കുന്ന ശക്തമായ സംഘടനകളിലൊന്നായി കെ.ബി.എഫിനെ വിശേഷിപ്പിച്ച അദ്ദേഹം സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.
​കെ.ബി.എഫ് ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പുത്തുക്കുടി  സ്വാഗതവും 
  ട്രഷറർ ബിജു സി.കെ. നന്ദിയും പറഞ്ഞു.ചടങ്ങിൽ  കെ.ബി.എഫ് അംഗങ്ങളും മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികളും ചടങ്ങിൽ  സാന്നിധ്യം വഹിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img