12:09am 30 May 2026
NEWS
കേരള ബിസിനസ് ഫോറം സുഹൂർ സംഗമം
19/03/2025  03:40 PM IST
കേരള ബിസിനസ് ഫോറം  സുഹൂർ സംഗമം

ദോഹ: കേരള ബിസിനസ് ഫോറം (KBF) സുഹുർ സംഗമംസംഘടിപ്പിച്ചു.   കമ്മ്യൂണിറ്റി നേതാക്കൾ, മാധ്യമ പ്രതിനിധികൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരടക്കം
250ൽ പരം വ്യക്തി ത്വങ്ങൾ പങ്കാളിത്തം വഹിച്ചു.അത്ലൻ സ്പോർട്സ് സെന്ററിൽ നടന്ന സുഹുർ സംഗമത്തിൽ
ഇന്ത്യൻ അംബാസഡർ  വിപുൽ മുഖ്യാതിഥിയായിരുന്നു.  ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ  സന്ദീപ് കുമാർ, ഫസ്റ്റ് സെക്രട്ടറി  സച്ചിൻ ദിന്കർ എന്നിവരും പങ്കെടുത്തു 

റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ റമദാൻ സന്ദേശം നൽകി. പുണ്യ മാസത്തിന്റെ കരുണ, ഐക്യം, ആത്മീയ ചിന്തകൾ എന്നിവയെ കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. കെ ബി എഫ് 
പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽകേരളാ ബിസിനസ് ഫോറം അംഗങ്ങൾക്കായി ഒരുക്കുന്ന കെ ബി എഫ് എക്സ്പോശ്രീ ഗോപിനാഥ് മുതുകാടിനെ സ്വീകരിക്കുവാനായി  'മീറ്റ് ദി ലെജൻഡ്' എന്നിവ ഉൾപ്പെടുന്ന വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ അംബാസഡർ  വിപുൽ, കെ ബി എഫിന്റെ പ്രവർത്തനങ്ങളിലൂടെ പ്  സംരംഭകർ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രാധാന്യത്തെ പ്രശംസിച്ചു. ഇന്ത്യ-ഖത്തർ സഹകരണത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന പുരോഗതിയും അംബാസിഡർ ചൂണ്ടിക്കാട്ടി. സമീപകാലത്ത് ഖത്തർ അമീർ  ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളുടെയും ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതായും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.

ചടങ്ങിൽ ഇന്ത്യൻ എംബസി അപെക്സ് ബോഡികളിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ ബി എഫ് അംഗങ്ങളെ ആദരിച്ചു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഇന്ത്യൻ കമ്മ്യൂണിറ്റിബെനവൊലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യൻ സ്‌പോർട് സെന്റർ പ്രസിഡന്റ്  ഇ പി അബ്ദുറഹ്മാൻ, ഐ സി സി ഉപദേശകസമിതി ചെയർമാൻ പി എൻ ബാബുരാജൻ, കെ എം സി സി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, അശ്രഫ് ചിറക്കൽ, ഐ സി സി സെക്രട്ടറി പ്രദീപ് പിള്ള, അബ്ദുൽ ഹസീം എന്നിവരെ ആദരിച്ചു.

കെ ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഹംസ സഫർ, മുഹമ്മദ് അസ്ലം എന്നിവർ പരിപാടി ഏകോപിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ഫർസാദ് അക്കര പരിപാടിയുടെ എംസി ആയിരുന്നു, ഹംസ സഫർ സ്വാഗതവും ജോയിന്റ് സെക്രട്ടറി സോണി എബ്രഹാം നന്ദിയും പറഞ്ഞു. കെ ബി എഫ് എം സി അംഗങ്ങളായ കിമി അലക്സാണ്ടർ,  നൂറുൽഹഖ്, ഹമീദ് കെ എം എസ്, ജയപ്രസാദ്, മുഹമ്മദ് ഷബീർ, മൻസൂർ മൊയ്‌ദീൻ എന്നിവർ സംഘാടക സമിതി പരിപാടിക്ക് നേതൃത്വം നൽകി.  കെ ബി എഫിന്റെ ഹോണറേറി അംഗം സി വി റപ്പായി, മുൻ പ്രസിഡന്റ് അബ്ദുല്ല തെരുവത്, മുതിർന്ന അംഗങ്ങളായ എം പി ഷാഫിഹാജി, സഫാ മുഹമ്മദ് അഷ്‌റഫ്, ഉസ്മാൻ കല്ലൻ, അഷ്‌റഫ് കെ പി,  മലബാർ ഗോൾഡിലെ സന്തോഷ് ടി വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img