02:48am 11 November 2026
NEWS
കേരള ബിസിനസ് ഫോറം 'മീറ്റ് ദി ലീഡർ' ഡോ. ​​കെ.ടി. ജലീൽ മുഖ്യാതിഥിയായി
26/08/2025  11:14 AM IST
nila
കേരള ബിസിനസ് ഫോറം   മീറ്റ് ദി ലീഡർ  ഡോ. ​​കെ.ടി. ജലീൽ മുഖ്യാതിഥിയായി

ദോഹ: കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) സംഘടിപ്പിച്ച "മീറ്റ് ദി ലീഡർ"പരിപാടിയിൽ 
മുൻമന്ത്രി കെ ടി ജലീൽ 
മുഖ്യാതിഥിയായി.
കേരളത്തിന്റെ സാമ്പത്തിക ഭൂപ്രകൃതിയുടെ  നേട്ടങ്ങൾ എടുത്തുകാണിച്ചുകൊണ്ട് മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ പരിഗണിക്കേണ്ട നിർണായക ഘടകങ്ങളെക്കുറിച്ച് ഡോ. കെ.ടി. ജലീൽ വിശദീകരിച്ചു.കെ ബി എഫ്
വൈസ് പ്രസിഡന്റ്  ഷെജി വലിയകത്ത് ആധ്യക്ഷതവഹിച്ചു.ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ്‌ ബാവ,
പ്രവാസ ക്ഷേമനിധി അംഗംഇ. എംസുധീർ, കെ ബി എഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ കെ ബി എഫി ന്റെ സ്നേഹോപഹാരം
വൈസ് പ്രസിഡന്റ്  ഷെജി വലിയകത്ത് കെ ടി  ജലീലിന് നൽകി.
കെ ബി എഫ് ജോയിന്റ് സെക്രട്ടറി  ഷിഹാബ് ഷെരീഫ്സ്വാഗതവും 
ട്രഷറർ സി.കെ. ബിജു നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img