
ദോഹ: കേരള ബിസിനസ് ഫോറം (കെ ബി എഫ്) പത്താം വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഖത്തര്‍ ഇന്ത്യന്‍ എംബസി ഡെപ്പ്യൂട്ടി ചീഫ് ഒഫ് മിഷൻ ശ്രി സന്ദീപ് കുമാർ ലോഗോ പ്രകാശനം ചെയ്തു. പ്രസിഡണ്ട് ഷഹീൻ ഷാഫി , ജനറൽ സിക്രട്ടറി അബ്ദുൽ ഗഫൂർ മാക്കറ്റേരി, വൈസ്പ്രസിഡന്റ് ഷെജി വലിയകത്ത്, ട്രഷറർ ബിജു സികെ ജോയിന്റ് സെക്രട്ടറി ഷിഹാബ് ഷെരീഫ് എന്നിവർ സംസാരിച്ചു . മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ ജോൺസൺ, അൻവർ, ശ്രീജിത് പത്മജൻ , ഷിമ്ന ,വിപിൻ എന്നിവർ സന്നിഹിതരായിരുന്നു .
കഴിഞ്ഞ പത്തു വര്‍ഷമായി മലയാളി ബിസിനസുകാരുമായി ബന്ധപ്പെട്ട് ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കെ ബി എഫ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി വിവിധ പരിപാടികളും പദ്ധതികളുമാണ് ആവിഷ്‌ക്കരിച്ചത്.
ലോഗോ പ്രകാശനത്തോടനുബന്ധിച്ച് ഹയാത്ത് റീജന്‍സി ഒറിക്‌സില്‍ നടത്തിയ സുഹൂറില്‍ നൂറുകണക്കിന് കമ്പനികളിലെ ഉന്നത മേധാവികളും ഖത്തര്‍ മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തികളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ പങ്കെടുത്തു. മെമ്പർമ്മാരുടെ വലിയ സാനിധ്യം കൊണ്ടും ചടങ്ങ് സമ്പന്നമായിരുന്നു.











