01:06am 20 June 2026
NEWS
തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ്; ഹരിപ്പാട്ടും പുതിയ മെഡിക്കൽ കോളജ്; ആരോ​ഗ്യമേഖലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ
19/06/2026  10:41 AM IST
nila
തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ്; ഹരിപ്പാട്ടും പുതിയ മെഡിക്കൽ കോളജ്; ആരോ​ഗ്യമേഖലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആരോഗ്യ മേഖലയ്ക്ക് 2074 കോടി രൂപ വകയിരുത്തിയതായി അദ്ദേഹം നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ രണ്ടാമത്തെ മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി 100 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ, ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും ആരംഭിക്കും.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം 40 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും വർഷത്തിൽ ഒരിക്കൽ ആരോഗ്യ പരിശോധന ഉറപ്പാക്കുന്ന പദ്ധതിയും നടപ്പാക്കും.

കാരുണ്യ സുരക്ഷാ പദ്ധതിയിലെ കുടിശ്ശിക തുക ഘട്ടംഘട്ടമായി തീർക്കുമെന്നും തീരദേശ ജനതയ്ക്കായി കോസ്റ്റൽ കെയർ യൂണിറ്റുകൾ ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ക്യാൻസർ പ്രതിരോധത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും. കെ.എം.എസ്.സി.എല്ലിന്റെ മരുന്ന് സംഭരണ സംവിധാനം നവീകരിക്കുകയും അപൂർവ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും. ഉയർന്ന ചികിത്സാ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img