
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി വി എസ് സെന്റർ സ്ഥാപിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലാണ് പ്രഖ്യാപനം.
ദുരന്തബാധിതർക്കായി ടൗൺഷിപ്പ്
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി മാതൃകാപരമായ ടൗൺഷിപ്പ് ഒരുക്കും.
മുണ്ടക്കൈയിൽ ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യഘട്ട വീടുകൾ കൈമാറും.
മുൻ ജനപ്രതിനിധികൾക്ക് ക്ഷേമനിധി
പ്രാദേശിക സർക്കാരുകളിലെ മുൻ ജനപ്രതിനിധികൾക്കായി ക്ഷേമനിധി പദ്ധതി ആരംഭിക്കും.
2026–27 സാമ്പത്തിക വർഷത്തിലേക്ക് 250 കോടി രൂപ സമാഹരിക്കും.
പ്രാദേശിക സർക്കാരുകൾക്കും പദ്ധതിയിലേക്ക് സംഭാവന നൽകാം.
അതിദാരിദ്ര്യ നിർമാർജനം
“പ്രശ്‌നം മതമല്ല, എരിയുന്ന വയറിന്റെ തീയാണ്” എന്ന് ധനമന്ത്രി പറഞ്ഞു.
ഒരു ലക്ഷത്തിലധികം പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ചൈനയ്ക്ക് ശേഷം അതിദാരിദ്ര്യ നിർമാർജനം നടപ്പാക്കിയ ആദ്യ സർക്കാർ കേരളമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.










