03:34am 06 November 2026
NEWS
കൊല്ലത്ത് ഐടി പാർക്ക്, തിരുവനന്തപുരത്ത് മെട്രോ റെയിൽ; കൊച്ചിയിലും കോഴിക്കോടും ന​ഗരവികസനത്തിന് നിരവധി പദ്ധതികൾ

07/02/2025  10:20 AM IST
nila
കൊല്ലത്ത് ഐടി പാർക്ക്, തിരുവനന്തപുരത്ത് മെട്രോ റെയിൽ; കൊച്ചിയിലും കോഴിക്കോടും ന​ഗരവികസനത്തിന് നിരവധി പദ്ധതികൾ

തിരുവനന്തപുരം: കൊല്ലം ന​ഗരത്തിൽ ഐടി പാർക്ക് സ്ഥാപിക്കുമെന്നും തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി. അതിവേഗ റെയിൽ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിനിടയിൽ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിൽ നഗരവികസനത്തിന് നിരവധി പദ്ധതികൾ കൊണ്ടുവരുമെന്നും ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു. 

സംസ്ഥാനത്തെ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി രൂപ ബജറ്റിൽ വകയിരുത്തി. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി രൂപയാണ് ചിലവഴിക്കുക. ഹെൽത്ത് ടൂറിസം പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകും. ഇതിനായി 50 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

മ​റ്റ് വികസന പദ്ധതികൾ

 

  • വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കും.
  • പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകും.
  • പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോകകേരള കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു.
  • തെക്കൻ കേരളത്തിൽ കപ്പൽശാല നിർമിക്കാൻ കേന്ദ്രസഹായം തേടും.
  • കേരളത്തിലെ 150 പാലങ്ങളുടെ നിർമാണ് ഉടൻ പൂർത്തിയാക്കും.
  • വിദേശവിദ്യാർത്ഥികളെ കേരളത്തിൽ എത്തിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും.
  • ലൈഫ് പദ്ധതിക്ക് 1160 കോടി
  • നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും.
  • റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി.
  • കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.
  • ഹെൽത്ത് ടൂറിസത്തിന് 50 കോടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img