NEWS
കൊല്ലത്ത് ഐടി പാർക്ക്, തിരുവനന്തപുരത്ത് മെട്രോ റെയിൽ; കൊച്ചിയിലും കോഴിക്കോടും നഗരവികസനത്തിന് നിരവധി പദ്ധതികൾ
07/02/2025 10:20 AM IST
nila

തിരുവനന്തപുരം: കൊല്ലം നഗരത്തിൽ ഐടി പാർക്ക് സ്ഥാപിക്കുമെന്നും തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. അതിവേഗ റെയിൽ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിനിടയിൽ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിൽ നഗരവികസനത്തിന് നിരവധി പദ്ധതികൾ കൊണ്ടുവരുമെന്നും ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി രൂപ ബജറ്റിൽ വകയിരുത്തി. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി രൂപയാണ് ചിലവഴിക്കുക. ഹെൽത്ത് ടൂറിസം പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകും. ഇതിനായി 50 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
മറ്റ് വികസന പദ്ധതികൾ
- വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കും.
- പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകും.
- പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോകകേരള കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു.
- തെക്കൻ കേരളത്തിൽ കപ്പൽശാല നിർമിക്കാൻ കേന്ദ്രസഹായം തേടും.
- കേരളത്തിലെ 150 പാലങ്ങളുടെ നിർമാണ് ഉടൻ പൂർത്തിയാക്കും.
- വിദേശവിദ്യാർത്ഥികളെ കേരളത്തിൽ എത്തിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കും.
- ലൈഫ് പദ്ധതിക്ക് 1160 കോടി
- നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും.
- റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി.
- കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.
- ഹെൽത്ത് ടൂറിസത്തിന് 50 കോടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











