
കേരള ബ്രോയ്ലർ ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ 23-08-2025 ന് പെരിന്തൽമണ്ണ ഹൈടൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു.കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള 750 ഇറച്ചി കോഴി കർഷക പ്രതിനിധികൾ പങ്കെടുത്തു.അരിമ്പ്ര മുഹമ്മദാക്കയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുതിർന്ന കർഷകരെ ആദരിച്ചു.ഫാമുകളിൽ അസുഖങ്ങൾ തടയാൻ അനുവർത്തിക്കേണ്ട മാർഗങ്ങളെ കുറിച്ച് കേരള വെറ്റിനറി യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫ.ഹരികൃഷ്ണൻ,ഡോക്ടർ ആസിഫ് വി.എന്നിവർ ക്ളാസ്സുകൾ എടുത്തു.
750 കർഷക പ്രതിനിധികൾ ഒപ്പിട്ട മന്ത്രിമാർക്കുള്ള ഭീമ ഹർജി തയ്യാറാക്കി.താഴെപറയുന്ന കാര്യങ്ങളാണ് നിവേദനത്തിൽ ഉൾക്കൊള്ളിച്ചത് . ഫാമുകൾക്ക് ഒറ്റ തവണ നികുതി ഒഴിവാക്കി എന്ന് സർക്കാർ ഉത്തരവുകൾ.എന്നാൽ അത് അട്ടിമറിച്ചു കൊണ്ട് കുറുക്കുവഴികൾ കണ്ടെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ.
പാൽ,മുട്ട,ഇറച്ചി ഉല്പാദനത്തിൽ സ്വയം പര്യാപ്തത എന്നാണ് സർക്കാർ നയം.എന്നാൽ ഉല്പാദന ചിലവ് കൂട്ടാൻ കാരണമായ നികുതികളും,നിയന്ത്രണങ്ങളും കാരണമാകുന്നു.ഒരു കിലോ കോഴി ഉല്പാദിപ്പിക്കുവാൻ 98 രൂപയാണ് ഇപ്പോഴത്തെ ഉല്പാദന ചെലവ്.എന്നാൽ ഉല്പാദനം കൂടിയത് മൂലം കഴിഞ്ഞ 9 മാസമായി വെറും 70 രൂപ മുതൽ 100 രൂപ മാത്രമാണ് ഫാമിൽ ലഭിച്ചതെന്ന് കർഷകർ അറിയിച്ചു.അതുമൂലം ചെറുകിട കർഷകർ 99 ശതമാനവും ഈ മേഖല കൈ വിട്ടു.അത് മൂലം കരാർ തീതിയിൽ സംരംഭകർക്ക് കോഴി വളർത്തി കൊടുത്താണ് ഇപ്പോൾ ചെറുകിട കർഷകർ ഈ മേഖലയിൽ ജീവിതം കഴിക്കുന്നത്.2 വർഷം മുൻപ് വെറും 120 രൂപ ഉണ്ടായിരുന്ന വിരിപ്പായി ഉപയോഗിക്കുന്ന ചകിരിചോറിന് ചാക്കിന് 240 രൂപയായി വർദ്ധിച്ചു.ഇപ്പോൾ കരാർ രീതിയിൽ കോഴി വളർത്തി കൊടുത്തുപോലും ജീവിതം കഴിക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്.കൂടാതെ കോഴി വില കുറവ് മൂലമുള്ള നഷ്ടം മൂലം കോഴി വളർത്താൻ കൊടുക്കുന്ന സംരംഭകരും കടക്കെണിയിലാണ്.
ഇതിനിടയിലാണ് ഇടിത്തീ പൊലെ ഒറ്റ തവണ നികുതി നല്കണം എന്ന് നോട്ടീസ് വരുന്നത്.ഗതികെട്ട് നിരവധി കർഷകർ ഇപ്പോൾ ഇല്ല്യാത്ത കാശ് മുടക്കി ഹൈ കോടതിയിൽ നിന്നും സ്റ്റേ മേടിച്ചാണ് മുന്നോട്ട് പോകുന്നത്.
കേരളത്തിൽ ഇറച്ചി കോഴി വളർത്താൻ സർക്കാർ സഹായം ഒന്നും തന്നില്ലെങ്കിലും ഒറ്റ തവണ നികുതി,ആഡംബര ലേബർ സെസ്സ് തുടങ്ങിയ അന്യയ നികുതികൾ ഒഴിവാക്കി കർഷകരെ പിഴിയുന്നത് ഒഴിവാക്കണം എന്ന് കേരള ബ്രോയ്ലർ ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പാൽ,മുട്ട,ഇറച്ചി ഉല്പാദനത്തിൽ സ്വയം പര്യാപ്തത എന്ന കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥത ഉണ്ടെങ്കിൽ മറ്റ് സംസ്ഥാനങ്ങൾ പോലെ നിലം എന്ന് രേഖപെടുത്തിയിട്ടുള്ള നികത്ത് ഭൂമിയിലും 25000 കോഴികളെ വളർത്താൻ സർക്കാർ അനുമതികൊടുക്കണം എന്നും കർഷകർ അറിയിച്ചു.കേരളത്തിലെ രൂക്ഷമായ തെഴിലില്ലായ്മക്ക് ഇത് ഒരു പരിഹാരമാകും എന്നും ഭാരവാഹികൾ അറിയിച്ചു.
Photo Courtesy - Google







