02:53pm 09 November 2026
NEWS
കേരളത്തിന് കടമെടുക്കാവുന്ന തുകയിൽനിന്ന് കേന്ദ്രം ഒറ്റയടിക്ക് വെട്ടിക്കുറച്ചത് 3300 കോടി രൂപ
17/05/2025  06:59 AM IST
nila
കേരളത്തിന് കടമെടുക്കാവുന്ന തുകയിൽനിന്ന് കേന്ദ്രം ഒറ്റയടിക്ക് വെട്ടിക്കുറച്ചത് 3300 കോടി രൂപ

സംസ്ഥാന സർക്കാരിന് കടമെടുക്കാവുന്ന തുകയിൽനിന്ന് കേന്ദ്രം ഒറ്റയടിക്ക് വെട്ടിക്കുറച്ചത് 3300 കോടി രൂപ. വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്കു സർക്കാർ ഗാരന്റി നിൽക്കുന്നതിനുള്ള റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാരിന്റെ നടപടി. റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ച് അതിലേക്ക് ആറായിരം കോടി രൂപ നിക്ഷേപിച്ചാൽ മാത്രമാകും 3300 കോടി രൂപ കടമെടുക്കാൻ ഇനി കേന്ദ്രം അനുമതി നൽകൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഈ വർഷം ഡിസംബർ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം രേഖാമൂലം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടമെടുക്കാവുന്ന തുകയിൽനിന്നും 3300 കോടി രൂപ വെട്ടിക്കുറയ്ക്കുന്ന അറിയിപ്പെത്തിയത്. 

കഴിഞ്ഞ വർഷം 21,251 കോടി രൂപയാണ് ഡിസംബർ വരെ കടമെടുക്കാൻ അനുമതി നൽകിയത്. ഇത്തവണ 29,529 കോടി രൂപ അനുവദിച്ചപ്പോൾ 8000 കോടിയിലേറെ രൂപ അധികം ലഭിക്കുന്നതിന്റെ ആശ്വാസത്തിലായിരുന്നു സർക്കാർ. എന്നാൽ,  റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള കേന്ദ്രത്തിന്റെ നടപടി കേരളത്തിന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img