10:26pm 04 November 2026
NEWS
ബെവ്കോ ഇനിമുതൽ വിൽക്കുക ഹോളോ ​ഗ്രാം പതിച്ച മദ്യം
28/01/2025  10:24 AM IST
nila
ബെവ്കോ ഇനിമുതൽ വിൽക്കുക  ഹോളോ ​ഗ്രാം പതിച്ച മദ്യം

തിരുവനന്തപുരം: ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഇനി മുതൽ ഹോളോ ​ഗ്രാം പതിക്കാൻ തീരുമാനം. കണക്കുകൾ കൃത്യമായി സൂക്ഷിക്കാനും വ്യാജമദ്യത്തിന് തടയിടാനും അനധികൃത മദ്യവിൽപ്പന തടയാനും ലക്ഷ്യമിട്ടാണ് നടപടി. മദ്യ വിതരണ കമ്പനികൾ തന്നെ ഹോളോ ഗ്രാം പതിച്ച ശേഷമാകും ബെവ്കോയുടെ വെയർ​ഹൗസിൽ മദ്യമെത്തിക്കുക. ഹോളോ ഗ്രാം പൊട്ടിച്ചാൽ അടപ്പും തുറക്കുന്ന നിലയിലാകും പുതിയ സംവിധാനം. 

നിലവിൽ മദ്യകുപ്പികളിൽ ഹോളോഗ്രാം മാതൃകയിലുള്ള സ്റ്റിക്കർ പതിക്കുന്നുണ്ടെങ്കിലും കൊണ്ട് ഉപയോഗമില്ല. വ്യാജൻമാരും ഇതേ രീതിയിൽ ഹോളോ ഗ്രാം പതിച്ചാണ് വിപണിയിലേക്ക് മദ്യമെത്തിക്കുന്നത്. മദ്യ വിതരണക്കാരുടെ വിവരം, വെയർഹൗസിന്റെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ അറിയാൻ പുതിയ ഹോളോ ​ഗ്രാം സ്കാൻ ചെയ്താൽ മതിയാകും. അനധകൃതമായി ബെവ്കോയിൽ നിന്നുള്ള വിൽപ്പന പിടികൂടിയാൽ സ്കാൻ ചെയ്തൽ മുഴുവൻ വിവരങ്ങളും ലഭിക്കും.

മദ്യവിതരണത്തിന്റെ കൃത്യമായ കണക്കുകൾ സൂക്ഷിക്കാൻ പുതിയ ഹോളോ ഗ്രാം വഴി കഴിയുമെന്ന് ബെവ്ക്കോ എംഡി പറ‌ഞ്ഞു. വെയർഹൗസുകളിലും ഔട്ട് ലെറ്റുകളിലും പൊട്ടിപോകുന്ന മദ്യകുപ്പികളുടെ എണ്ണം ഉൾപ്പെടെ തിട്ടപ്പെടുത്താൻ പുതിയ സംവിധാനത്തിലൂടെ കഴിയും. സി-ഡിറ്റ് പ്രിൻറ് ചെയ്യുന്ന നിലവിലെ ഹോളോ ഗ്രാം സിറ്റിക്കറുകൾ 300 തൊഴിലാളികളെ കൊണ്ടാണ് ഒട്ടിക്കുന്നത്. പുതിയ സംവിധാനത്തിൽ തൊഴിലാളികളുടെ ആവശ്യമില്ല. മദ്യകമ്പനികൾ ഫാക്ടറികളിൽ സ്ഥാപിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ഹോളോ ഗ്രാം കുപ്പികളിൽ പതിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img