11:19am 11 November 2026
NEWS
കേരള ബാങ്ക് ഐ.ടി. കോൺക്ലേവ് 2025 (27) കൊച്ചിയിൽ
26/09/2025  08:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള ബാങ്ക് ഐ.ടി. കോൺക്ലേവ് 2025  (27) കൊച്ചിയിൽ
HIGHLIGHTS

കേരള ബാങ്ക് ഐ.ടി. കോൺക്ലേവിന് മുന്നോടിയായി പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ സംസാരിക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും 

സഹകരണ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഏകീകരണവുമായി ബന്ധപ്പെട്ട് കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐ.ടി  കോൺക്ലേവ് 2025 (27) കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കും. രാവിലെ 11 ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിക്കും. 

കേരള ബാങ്കിന്റെ  ഡിജിറ്റലൈസേഷൻ വിപ്ലവത്തിന്റെ തുടക്കമാണ്  കോൺക്ലേവെന്ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു . കോൺക്ലേവിൽ ഐ.ടി മേഖലയിലെ നൂതന സാധ്യതകളെ  കുറിച്ചുള്ള പ്രസൻ്റേഷനുകളും  സെഷനുകളും നടക്കും. വിപ്രോ, ഇൻഫോസിസ്,  കിയ.എ.ഐ ഉൾപ്പെടെയുള്ള പ്രമുഖ ഐ.ടി. സ്ഥാപനങ്ങളിലെയും കേരള സ്റ്റാർട്ടപ്പ് മിഷനിലെയും വിദഗ്ധർ സെഷനുകൾക്ക് നേതൃത്വം നൽകും.

 14 ബാങ്കുകളുടെ ഏകീകരണ പ്രകൃയയെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ 200 പേജുള്ള ഹാൻഡ് ബുക്ക്  മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സഹകരണ ബാങ്കിംഗ് മേഖലയിലെ അപൂർവ്വ നേട്ടമാണിത്. ഐ.ടി. മേഖലയിലുള്ളവർക്ക് കേസ് സ്റ്റഡി ആയി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഹാൻഡ് ബുക്ക് തയ്യാറായിട്ടുള്ളത്. സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് കേരള ബാങ്കിൻ്റെ കാക്കനാട്  ആസ്ഥാനത്ത് സ്റ്റാർട്ടപ്പ് ഇന്നവേഷൻ ഹബ് സ്ഥാപിക്കുന്നതിനുള്ള ധാരണപത്രം കോൺക്ലേവിൽ ഒപ്പുവെക്കും. 

സ്വയം സഹായ സംഘങ്ങൾക്കായി നബാർഡിൻ്റെ സഹായത്തോടെ ബാങ്ക് തയ്യാറാക്കിയ മണി പഴ്സ് മൊബൈൽ ആപ്ലിക്കേഷൻ, നബാർഡ് ഗ്രാൻ്റ് ഉപയോഗിപ്പെടുത്തി ഇ-കെ.വൈ.സി വഴിയുള്ള അക്കൗണ്ട് ഓപ്പണിങ്ങ് മൊബെൽ എ.ടി.എം മെഷീൻ എന്നിവയുടെ പ്രകാശനവും കോൺക്ലേവിൽ നടക്കുമെന്ന് ഗോപി കോട്ടമുറിക്കൽ അറിയിച്ചു . 

 ഉദ്ഘാടന സമ്മേളനത്തിൽ  സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്,  മേയർ അഡ്വ. എം. അനിൽകുമാർ, രാജ്യത്തെ പ്രമുഖ നയരൂപകർ, സാങ്കേതിക വിദഗ്ധർ, സഹകരണ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേരള ബാങ്ക് സി.ഇ.ഒ ജോർട്ടി എം. ചാക്കോ, ഐ.ടി. സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ മാണി വിതയത്തിൽ, ചീഫ് ജനറൽ മാനേജർ ഡോ. എ.ആർ രാജേഷ്, ഐ.ടി. വിഭാഗം ജനറൽ മാനേജർ ഇൻ ചാർജ് ഡോ. മായാ മുരളി, സി.ബി.സി ഹെഡ് അബ്ദുൽ സിദ്ധിക്, ബിനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img