11:49pm 07 November 2026
NEWS
ഓട്ടോകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ വേണ്ടെന്ന് തീരുമാനം
10/03/2025  04:41 PM IST
nila
 ഓട്ടോകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ വേണ്ടെന്ന് തീരുമാനം

ഓട്ടോകളിൽ മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കർ വേണ്ടെന്ന് തീരുമാനം. ഓട്ടോറിക്ഷ തൊഴിലാളികളുമായി ​ഗതാ​ഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.  'മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ പതിക്കാനുള്ള ഉത്തരവ് പിൻവലിക്കാൻ ചർച്ചയിൽ ധാരണയായി. ഇതോടെ  സംയുക്ത തൊഴിലാളി യൂണിയൻ ഇതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പണിമുടക്കും വേണ്ടെന്ന് വെച്ചു. 

സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിലാണ് 'മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. മാർച്ച് ഒന്നു മുതൽ സ്റ്റിക്കർ നിർബന്ധമാക്കി ഉത്തരവും പുറപ്പെടുവിട്ടിരുന്നു. എന്നാൽ, സ്റ്റിക്കർ മിക്ക ഓട്ടോകളിലും പതിച്ചുതുടങ്ങിയിട്ടില്ലായിരുന്നു. നിർദേശത്തിനെതിരേ ഓട്ടോ തൊഴിലാളികൾക്കിടയിൽ പ്രതിഷേധമുയരുകയും പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വിഷയത്തിൽ മന്ത്രി ഇടപെട്ടത്.

ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമായിരിക്കുകയോ ചെയ്താൽ 'യാത്ര സൗജന്യം' എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കർ ഡ്രൈവർ സീറ്റിനു പുറകിലായോ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു നിർദേശം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img