03:55pm 07 May 2026
NEWS
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം ആഘോഷമാക്കി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ ടീം
06/05/2026  08:03 PM IST
nila
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം ആഘോഷമാക്കി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ ടീം

​ദോഹ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി (UDF) നേടിയ ഉജ്ജ്വല വിജയത്തിലും, പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ കൈവരിച്ച ഉജ്ജ്വല മുന്നേറ്റത്തിലും സന്തോഷം പങ്കിടുന്നതിനായി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ ടീം വിജയാഘോഷം സംഘടിപ്പിച്ചു.
​തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ ഇന്ന് വൈകിട്ട് 8:30-ന് നടന്ന ചടങ്ങിൽ നൂറുകണക്കിന് പ്രവർത്തകർ ആവേശപൂർവ്വം പങ്കെടുത്തു. ജില്ലയിലെ എട്ടു മണ്ഡലങ്ങളും തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു പ്രവർത്തകർ.ജില്ലാ നേതാവായ ഹാഷിം അപ്സര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ കരുത്തും ഐക്യവും വിളിച്ചോതുന്നതായിരുന്നു ആഘോഷ പരിപാടികൾ. വിജയത്തിനായി പ്രവാസലോകത്ത് നിന്ന് നൽകിയ പിന്തുണയെ നേതാക്കൾ പ്രകീർത്തിച്ചു.അനിൽകുമാർ കുണ്ടറ,
​മുഹമ്മദ് ഷാ,
​ജോസ് ചവറ,
​മുഹമ്മദ് റാഫി,
​നിഷാദ് കൊട്ടാരക്കരഎന്നിവർ നേതൃത്വം നൽകി.വിജയാഘോഷത്തിൽ പങ്കുചേർന്നവർക്കും പരിപാടി വിജയിപ്പിച്ചവർക്കും നൗഷാദ് അഞ്ചൽ നന്ദി രേഖപ്പെടുത്തി. മധുരപലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ടും മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടും പ്രവർത്തകർ വിജയം അവിസ്മരണീയമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img