02:02am 13 November 2026
NEWS
സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
15/03/2026  05:59 PM IST
nila
സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനാണ് പട്ടിക പുറത്തിറക്കിയത്. 75 മണ്ഡലങ്ങളിൽ സിപിഎം നേരിട്ട് മത്സരിക്കും. ശേഷിക്കുന്ന മണ്ഡലങ്ങളിൽ ഇടത് മുന്നണി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥികളാകും ജനവിധി തേടുക.

കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത്തവണ 56 സിറ്റിങ് എംഎൽഎമാർ മത്സരരംഗത്തുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളിൽ നിന്ന് മത്സരിക്കുന്നത് പിണറായി വിജയൻ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ആഭ്യന്തര ജനാധിപത്യ രീതികൾ പാലിച്ചാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്നും പറഞ്ഞു.

സിപിഎം സ്ഥാനാർഥി പട്ടിക

1. മഞ്ചേശ്വരം - കെ.ആർ. ജയാനന്ദ
2. ഉദുമ -സി.എച്ച്‌ കുഞ്ഞമ്പു
3. തൃക്കരിപ്പൂർ - വി.പി.പി മുസ്‌തഫ
4. പയ്യന്നൂർ - ടി.ഐ. മധുസൂദനൻ
5. തളിപ്പറമ്പ്‌ - പി.കെ. ശ്യാമള ടീച്ചർ
6. അഴീക്കോട്‌ - കെ.വി. സുമേഷ്‌
7. കല്ല്യാശ്ശേരി - എം. വിജിൻ
8. ധർമ്മടം - പിണറായി വിജയൻ
9. മട്ടന്നൂർ - വി.കെ. സനോജ്‌
10. പേരാവൂർ - കെ.കെ. ശൈലജ
11. തലശ്ശേരി - കാരായി രാജൻ
12. മാനന്തവാടി - ഒ.ആർ. കേളു
13. സുൽത്താൻബത്തേരി - എം.എസ്‌. വിശ്വനാഥൻ
14. കുറ്റ്യാടി - കെ.പി. കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റർ
15. പേരാമ്പ്ര - ടി.പി. രാമകൃഷ്‌ണൻ
16. ബാലുശ്ശേരി - കെ.എം. സച്ചിൻദേവ്‌
17. കൊയിലാണ്ടി - കെ.ദാസൻ
18. കോഴിക്കോട്‌ നോർത്ത്‌ - തോട്ടത്തിൽ രവീന്ദ്രൻ
19. ബേപ്പൂർ - പി.എ. മുഹമ്മദ്‌ റിയാസ്‌
20. തിരുവമ്പാടി - ലിന്റോ ജോസഫ്‌
21. പൊന്നാനി - എം.കെ.സക്കീർ
22. വണ്ടൂർ - ഡോ. കെ.കെ. ദാമോദരൻ മാസ്റ്റർ
23. പെരിന്തൽമണ്ണ - വി.പി. മുഹമ്മദ്‌ ഹനീഫ
24. മങ്കട - എം.പി. അലവി
25. തൃത്താല - എം.ബി. രാജേഷ്‌
26. തരൂർ - പി.പി. സുമോദ്‌
27. ആലത്തൂർ - ടി.എം.ശശി
28. നെന്മാറ - കെ.പ്രേമൻ
29. ഷൊർണ്ണൂർ - പി. മമ്മിക്കുട്ടി
30. ഒറ്റപ്പാലം - കെ. പ്രേംകുമാർ
31. കോങ്ങാട്‌ - കെ.ശാന്തകുമാരി
32. മലമ്പുഴ - എ. പ്രഭാകരൻ
33. കുന്നംകുളം - എ.സി. മൊയ്‌തീൻ
34. ചേലക്കര - യു.ആർ. പ്രദീപ്‌
35. മണലൂർ - സി. രവീന്ദ്രനാഥ്‌
36. ഗുരുവായൂർ - എൻ.കെ. അക്‌ബർ
37. പുതുക്കാട്‌ - കെ.കെ. രാമചന്ദ്രൻ
38. ഇരിങ്ങാലക്കുട - ആർ. ബിന്ദു
39. വടക്കാഞ്ചേരി - സേവ്യർ ചിറ്റിലപ്പള്ളി
40. അങ്കമാലി - സാജു പോൾ
41. ആലുവ - എ.എം. ആരിഫ്‌
42. കുന്നത്തുനാട്‌ - പി.വി. ശ്രീനിജിൻ
43. വൈപ്പിൻ - എം.ബി. ഷൈനി
44. കളമശ്ശേരി - പി. രാജീവ്‌
45. തൃക്കാക്കര - പുഷ്‌പാദാസ്‌
46. കൊച്ചി - കെ.ജെ. മാക്‌സി
47. തൃപ്പൂണിത്തുറ - കെ.എൻ. ഉണ്ണികൃഷ്‌ണൻ
48. കോതമംഗലം - ആന്റണി ജോൺ
49. ഉടുമ്പൻചോല - കെ.കെ. ജയചന്ദ്രൻ
50. ദേവികുളം - എ.രാജ
51. ഏറ്റുമാനൂർ - വി.എൻ. വാസവൻ
52. കോട്ടയം - കെ.അനിൽകുമാർ
53. പുതുപ്പള്ളി - കെ.എം.രാധാകൃഷ്‌ണൻ
54. അരൂർ - ദലീമ
55. ആലപ്പുഴ - പി.പി.ചിത്തരഞ്‌ജൻ
56. അമ്പലപ്പുഴ - എച്ച്‌. സലാം
57. കായംകുളം - യു.പ്രതിഭ
58. ചെങ്ങന്നൂർ - സജി ചെറിയാൻ
59. മാവേലിക്കര - എം.എസ്‌. അരുൺ കുമാർ
60. ആറന്മുള - വീണാ ജോർജ്ജ്‌
61. കോന്നി - കെ.യു. ജനീഷ്‌കുമാർ
62. കൊട്ടാരക്കര - കെ.എൻ. ബാലഗോപാൽ
63. കുണ്ടറ - എസ്‌.എൽ. സജികുമാർ
64. ഇരവിപുരം - എം. നൗഷാദ്‌
65. കൊല്ലം - എസ്‌. ജയമോഹൻ
66. വർക്കല - വി. ജോയി
67. ആറ്റിങ്ങൽ - ഒ.എസ്‌. അംബിക
68. വാമനപുരം - ഡി.കെ മുരളി
69. കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
70. വട്ടിയൂർക്കാവ്‌ - വി.കെ. പ്രശാന്ത്‌
71. നേമം - വി. ശിവൻകുട്ടി
72. കാട്ടാക്കട - ഐ.ബി. സതീഷ്‌
73. അരുവിക്കര - ജി. സ്റ്റീഫൻ
74. നെയ്യാറ്റിൻകര - കെ. ആൻസലൻ
75. പാറശ്ശാല - സി.കെ. ഹരീന്ദ്രൻ

സ്വതന്ത്രർ

1. കുന്നമംഗലം - പി.ടി.എ. റഹീം
2. താനൂർ - വി. അബ്‌ദുറഹ്മാൻ
3. വേങ്ങര - മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കൽ
4. നിലമ്പൂർ - യു. ഷറഫലി
5. തവനൂർ - കെ.ടി. ജലീൽ
6. ചവറ - സുജിത്‌ വിജയൻ

പുതുച്ചേരി നിയമസഭാ മണ്ഡലം

മാഹി - ടി. അശോക്‌ കുമാർ (സ്വതന്ത്രൻ)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img