01:57am 08 November 2026
NEWS
ആശമാരിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത് കേരളത്തിന്റെ അധികാരമോ?

27/03/2025  08:17 PM IST
nila
ആശമാരിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത് കേരളത്തിന്റെ അധികാരമോ?

ആശാവർക്കർമാരുടെ സമരത്തെ ആയുധമാക്കി പ്രതിപക്ഷം. സംസ്ഥാന സർക്കാരിനെതിരായ ജനവികാരം ആളിക്കത്തിക്കാൻ ആശാവർക്കർമാരുടെ സമരത്തെ ഉപയോ​ഗിക്കുകയാണ് കോൺ​ഗ്രസും ബിജെപിയും. യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ, മണ്ണാർക്കാട്, മരട് ന​ഗരസഭകളും ബിജെപി ഭരിക്കുന്ന കോട്ടയം മുത്തോലി ​ഗ്രാമപഞ്ചായത്തും ആശമാരുടെ ഓണറേറിയും വർധിപ്പിച്ചു.  പെരുമ്പാവൂർ, മരട് ന​ഗരസഭകൾ 2000 രൂപയുടെയും മണ്ണാർക്കാട് ന​ഗരസഭ 2100 രൂപയുടെയും മുത്തോലി ​ഗ്രാമപഞ്ചായത്ത് 7000 രൂപയുടെയും വർധനവാണ് വരുത്തിയത്.

സർക്കാർ നിലവിൽ കൊടുത്തുവരുന്ന ഓണറേറിയത്തിനും ഇൻസെന്റീവിനും പുറമേയാണ് ഈ തുക പഞ്ചായത്ത് ​- ന​ഗരസഭ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പണി ചെയ്യുന്നവർക്ക് വേതനം നൽകണം, അത് ഔദാര്യമല്ല അവകാശമാണെന്ന് മുത്തോലി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി പറഞ്ഞു. ഒരു വർഷം ഒരു ആശയ്ക്ക് 84,000 രൂപ അധികം ലഭിക്കും. ഇതിനായി പഞ്ചായത്ത് ബഡ്ജറ്റിൽ 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ആശവർക്കർമാരുടെ സമരത്തോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫും ബിജെപിയും സർക്കാരിനെയും ഇടത് മുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന നീക്കം നടത്തുന്നത്. തങ്ങൾ ഭരിക്കുന്ന ​നഗരസഭകളും പഞ്ചായത്തുകളും ഓണറേറിയം ഇനത്തിൽ തനതുഫണ്ടിൽ നിന്ന് തുക മാറ്റിവെച്ചാണ് ബിജെപിയും കോൺ​ഗ്രസും ആശാവർക്കർമാരുടെ ഓണറേറിയം തുകയിൽ വർധനവ് വരുത്തിയത്. 

കഴിഞ്ഞദിവസം കോൺഗ്രസ് ഭരിക്കുന്ന കോന്നി, എലപ്പുള്ളി, തൊടിയൂർ ​ഗ്രാമപഞ്ചായത്തുകളും ബിജെപി ഭരിക്കുന്ന പാലക്കാട് ​ന​ഗരസഭയും അധിക ഓണറേറിയം പ്രഖ്യാപിച്ചിരുന്നു. ​കോന്നി ഗ്രാമപഞ്ചായത്ത് ആശപ്രവർത്തകർക്ക് 2000 രൂപ വീതവും എലപ്പുള്ളി, തൊടിയൂർ ഗ്രാമപഞ്ചായത്തുകളും പാലക്കാട് നഗരസഭയും 1000 രൂപ വീതവും അധികം നൽകുന്നതിന് ബഡ്ജറ്റിൽ തുക മാറ്റിവെച്ചിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img