NEWS
ജനവിധി അറിയാൻ നെഞ്ചിടിപ്പോടെ കേരളം; വോട്ടെണ്ണൽ പുരോഗമിക്കുന്നു
04/05/2026 08:22 AM IST
nila

തിരുവനന്തപുരം: മലയാളികളുടെ ജനവിധി അറിയാൻ നെഞ്ചിടിപ്പോടെ രാഷ്ട്രീയ കേരളം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്.
കേരളത്തിനൊപ്പം ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾകൂടി പുറത്ത് വരുമ്പോൾ അതത് സംസ്ഥാനങ്ങളിലെന്നപ്പോലെ ദേശീയ രാഷ്ട്രീയത്തിലും നിർണായക വഴിത്തിരിവുകൾക്ക് കാരണമാകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










