10:54pm 02 November 2026
NEWS
അഞ്ചലിൽ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികൾ 18 വർഷത്തിന് ശേഷം പിടിയിൽ

04/01/2025  06:21 PM IST
nila
അഞ്ചലിൽ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികൾ 18 വർഷത്തിന് ശേഷം പിടിയിൽ

അഞ്ചലിൽ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികൾ 18 വർഷത്തിന് ശേഷം പിടിയിൽ. അഞ്ചൽ സ്വദേശിയും മുൻ സൈനികരുമായ ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരെയാണ് സിബിഐ സംഘം പോണ്ടിച്ചേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. സി.ബി.ഐ ചെന്നൈ യൂണിറ്റ് അറസ്റ്റ് ചെയ്ത പ്രതികളെ കൊച്ചി സി.ജെ.എം കോടതിയിൽ ഹാജരാക്കി.

2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചൽ സ്വദേശിയും അവിവാഹിതയുമായ രഞ്ജിനിയേയും അവരുടെ ഇരട്ടക്കുട്ടികളായ പെൺകുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിബിൽകുമാറിനും രാജേഷിനും കൊലപാതകത്തിൽ പങ്കുള്ള കാര്യം വ്യക്തമായത്. കുഞ്ഞുങ്ങളുടെ പിതൃത്വം ദിബിൽകുമാർ ഏറ്റെടുക്കണമെന്ന് യുവതി ആവശ്യമുന്നയിച്ചപ്പോഴാണ് അമ്മയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്. യുവതിയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ പ്രതികൾ വിദേശത്തേക്ക് കടന്നു എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

ദിബിലും രാജേഷും പോണ്ടിച്ചേരിയിൽ കുടുംബജീവിതം നയിച്ചുവരുന്നു എന്ന രഹസ്യവിവരത്തെത്തുടർന്ന് സി.ബി.ഐ അന്വേഷണം ഊർജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പതിനെട്ട് വർഷക്കാലം പോണ്ടിച്ചേരിയിൽ മറ്റൊരു പേരിലും വിലാസത്തിലും ആധാർ കാർഡിലുമാണ് പ്രതികൾ ഇത്രയും കാലം ജീവിച്ചതെന്ന് സി.ബി.ഐ പറഞ്ഞു. പോണ്ടിച്ചേരിയിലുള്ള രണ്ട് അധ്യാപികമാരെ വിവാഹം കഴിച്ച് കുട്ടികളുമായി അവിടെത്തന്നെ താമസിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img