02:23am 22 November 2026
NEWS
അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളം പ്രീ ക്വാർട്ടറിൽ കടന്നു
21/11/2026  06:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അണ്ടർ 23 വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളം പ്രീ ക്വാർട്ടറിൽ കടന്നു

റായ്പൂർ: അണ്ടർ 23 വനിതാ ട്വന്റി-20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം പ്രീ-ക്വാർട്ടറിൽ കടന്നത്. ഈ മാസം 25-ന് ഉത്തരാഖണ്ഡിനെതിരെയാണ് പ്രീ-ക്വാർട്ടർ പോരാട്ടം.

മഴയെത്തുടർന്ന് ഹൈദരാബാദുമായുള്ള അവസാന മത്സരം ഉപേക്ഷിച്ചെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. മഹാരാഷ്ട്രയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. ബിഹാർ, മഹാരാഷ്ട്ര, കർണാടക, ഝാർഖണ്ഡ്, ഹൈദരാബാദ് എന്നീ ടീമുകളായിരുന്നു ഡി ഗ്രൂപ്പിൽ കേരളത്തിനൊപ്പം ഉണ്ടായിരുന്നത്. ഇതിൽ മഹാരാഷ്ട്രയോടും കർണാടകയോടും പരാജയപ്പെട്ടപ്പോൾ ബിഹാറിനെയും ജാ‍ർഖണ്ഡിനെയും തോല്പിച്ചാണ് കേരളം പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. കർണ്ണാടകയ്ക്കെതിരെ നേരിയ വ്യത്യാസത്തിലായിരുന്നു കേരളം തോൽവി വഴങ്ങിയത്. കർണാടക ഉയർത്തിയ 174 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം വെറും രണ്ട് റൺസിനായിരുന്നു പരാജയപ്പെട്ടത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img