07:46am 13 November 2026
NEWS
കേര പദ്ധതി: ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്
02/07/2026  04:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേര പദ്ധതി: ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്

 

കൊച്ചി: ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ  ദേശീയ - അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമാവുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസ് സ്കീമിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.

പ്രൊഡക്ടിവ് അലയൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി ജില്ലയിലെ കർഷക കമ്പനി പ്രതിനിധികൾക്കായി ശില്പശാല സംഘടിപ്പിച്ചു. ഹോട്ടൽ പാർക്ക് സെൻട്രലിൽ നടന്ന ശില്പശാല എറണാകുളം പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സഞ്ജു സൂസൻ  മാത്യു ഉദ്‌ഘാടനം ചെയ്തു. കേര തൃശൂർ റീജണൽ പ്രോജക്ട് ഡയറക്ടർ പി. ഉണ്ണിരാജൻറെ അധ്യക്ഷതയിൽ ആത്മ പ്രോഗ്രാം ഡയറക്ടർ ഇന്ദു കെ നായർ മുഖ്യാതിഥിയായി. 
മാനദണ്ഡങ്ങൾക്കനുസൃതമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കർഷക കമ്പനികളാണ് അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങിക്കുവാൻ പ്രാപ്തിയുള്ള അഗ്രി ബിസിനസ്സ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടിവ് അലയൻസിന്റെ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയൻസിനും അനുവദിക്കും.

കേര തൃശൂർ റീജിയണൽ ഡെപ്യൂട്ടി പ്രൊജെക്ട് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ, പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ഐശ്വര്യ. എസ്, പ്രൊജക്റ്റ് അസിസ്റ്റന്റ് സ്നേഹ വി.പി., മാനേജ്മെന്റ് കൺസൽട്ടൻറ് നിർമ്മല വി.യു.,  വിവിധ കർഷക കമ്പനികളെ പ്രതിനിധീകരിച്ച് ജോസഫ് (പെരിയാർ വാലി), രവി. എസ്. നായർ (കീഴില്ലം), സാബു വർഗീസ് (തട്ടേക്കാട്), ബേബി എബ്രഹാം (ആപ്കോസ്, അരക്കുഴ), ഷൈനി ജോർജ് (ഇന്ത്യൻ ഓർഗാനിക്), സുനിൽ സിറിയക് (കോതമംഗലം), ജോർജ് എം.ടി. (കൊച്ചിൻ നട്ട്മെഗ്), അഹമ്മദ് (എച്ച്.ടി.ഖ്), ജിസമോൻ ജോസ് (കാപ്കോ, കോതമംഗലം), ടോമി എം.ജെയിംസ് (സൽക്കാര, കോതമംഗലം) തുടങ്ങിയവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img