08:31pm 11 November 2026
NEWS
കേര പെക്‌സ് 2026 ലോഗോ പ്രകാശനം ചെയ്തു
06/11/2025  08:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേര പെക്‌സ് 2026 ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: തപാല്‍ സ്റ്റാമ്പുകളെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും അവ ശേഖരിക്കുകയും ചെയ്യുന്ന കേരളത്തിലെ ഫിലാറ്റലി സമൂഹം കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ 2026 ജനുവരി ജനുവരി 20 മുതല്‍ 23 വരെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ടൗണ്‍ഹാളില്‍ കേര പെക്‌സ് 2026 സംഘടിപ്പിക്കും. പതിനഞ്ചാമത് സംസ്ഥാനതല ഫിലാറ്റലിക് എക്‌സിബിഷനില്‍ കേരളത്തിലെ അപൂര്‍വ്വ സ്റ്റാമ്പുകളുടെ ശേഖരം, സ്റ്റാമ്പ് ശേഖരത്തിന്റെ ചരിത്രം തുടങ്ങിയവ വിശദമാക്കും. 

കേര പെക്‌സ് 2026 ലോഗോ പ്രകാശനം എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പ്രദര്‍ശന ലോഗോ ഇന്ത്യാ പോസ്റ്റ് ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത പ്രകാശനം ചെയ്തു. കൊച്ചി പോസ്റ്റല്‍ റീജിയന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സയീദ് റാഷിദ് പ്രസംഗിച്ചു. കൊച്ചി പോസ്റ്റല്‍ റീജിയന്‍ പോസ്റ്റല്‍ സര്‍വീസസ് ഡയറക്ടര്‍ എന്‍ ആര്‍ ഗിരി സ്വാഗതവും എറണാകുളം ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് സയ്ദ് അന്‍സാര്‍ നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img