01:11am 13 November 2026
NEWS
കേര അഗ്രി നെക്സ്റ്റ് സമ്മിറ്റ് 2026: ഫെബ്രുവരി 20-ന് കൊച്ചിയിൽ.
18/02/2026  03:22 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേര അഗ്രി നെക്സ്റ്റ് സമ്മിറ്റ് 2026: ഫെബ്രുവരി 20-ന് കൊച്ചിയിൽ

 

കൊച്ചി: ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഗ്രി നെക്സ്റ്റ് സമ്മിറ്റ് 2026 ഫെബ്രുവരി 20 നു കൊച്ചി ഡിജിറ്റൽ ഹബ്ബിൽ നടത്തും. പുത്തൻ സാങ്കേതികവിദ്യാ സങ്കേതങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ കാർഷിക മേഖലയെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും ആധുനികവൽക്കരിക്കുന്നതിനുമായുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിനായാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സമ്മിറ്റ് നടത്തുന്നത്. 

മേഖലാതലത്തിൽ നടത്തിയ വിവിധ ശില്പശാലകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന കാർഷിക പ്രശ്നങ്ങളുൾക്കൊള്ളുന്ന ആശയങ്ങൾ, പൈലറ്റ് പദ്ധതികൾ, വാണിജ്യ പങ്കാളിത്തം എന്നിവയ്ക്ക് സാങ്കേതിക പരിഹാരങ്ങൾ നിർദ്ദേശിച്ചുകൊണ്ടുള്ള ചർച്ചകളായിരിക്കും സമ്മിറ്റിൽ നടക്കുക. കർഷകർ, കാർഷികോല്പാദന കമ്പനികൾ, കാർഷിക സ്റ്റാർട്ടപ്പുകൾ, സംരംഭകർ, സർക്കാർ ഏജൻസികൾ എന്നിവർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്കും പരിഹാരനിർദ്ദേശങ്ങൾക്കും സമ്മിറ്റിൽ അവസരമൊരുങ്ങും. 

ഡിജിറ്റൽ കൃഷി, നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ്, കാർഷിക യന്ത്രവൽക്കരണവും ഓട്ടോമേഷനും, ഭക്ഷ്യ സംസ്കരണവും മൂല്യവർധിത കാർഷിക സംരംഭങ്ങളും, വിപണനം, കയറ്റുമതി, കർഷക സംരംഭങ്ങൾ, മറ്റു കാർഷിക അനുബന്ധ വിഷയങ്ങളുമായിരിക്കും പ്രധാന ചർച്ചകൾ. 500-ലധികം കർഷകർ, FPO പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിഷയ വിദഗ്ധർ, നയരൂപകർത്താക്കൾ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ, അമ്പതിലധികം കോർപ്പറേറ്റ് സ്ഥാപനങ്ങൾ, നിക്ഷേപകർ എന്നിവരുൾപ്പെടെ ആയിരത്തോളം പേർ സമ്മിറ്റിൽ പങ്കെടുക്കും. അമ്പതിലധികം ധാരണാപത്രങ്ങളും സാങ്കേതികവിദ്യാ കൈമാറ്റ കരാറുകളും സമ്മിറ്റിൽ ഒപ്പുവയ്ക്കുമെന്ന് കേര പ്രൊജക്റ്റ് ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img