06:56am 13 November 2026
NEWS
ആരോഗ്യ മേഖലയിലെ അന്തർദേശീയ സഹകരണം കിംസ്ഹെൽത്ത് സന്ദർശിച്ച് കെനിയൻ നാഷണൽ അസംബ്ലി സ്പീക്കർ
14/01/2026  07:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആരോഗ്യ മേഖലയിലെ അന്തർദേശീയ സഹകരണം കിംസ്ഹെൽത്ത് സന്ദർശിച്ച് കെനിയൻ നാഷണൽ അസംബ്ലി സ്പീക്കർ
HIGHLIGHTS

തിരുവനന്തപുരം കിംസ്ഹെൽത്ത് സന്ദർശിച്ച കെനിയൻ നാഷണൽ അസംബ്ലി സ്പീക്കർ ഡോ. മോസസ് മാസിക വെറ്റംഗുലയ്ക്ക് കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ഉപഹാരം നൽകുന്നു. കെനിയൻ പാർലമെന്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് അപ്പോപോ, ഇന്ത്യയിലെ കെനിയൻ ഹൈക്കമ്മീഷൻ അംബാസഡർ മേരി മുതുക്കു, കിംസ്ഹെൽത്ത് ഹെൽത്ത്കെയർ പ്രൊമോഷൻസ് ആൻഡ് റവന്യൂ സൈക്കിൾ മാനേജ്‌മന്റ് ഗ്രൂപ്പ് ഹെഡ് വിനോദ് വൈ.ആർ, ഇന്റർനാഷണൽ പേഷ്യന്റ് റിലീസ് അസിസ്റ്റന്റ് ജനറൽ മാനേജർ നിഷ ആൻ ഡേവിഡ്, കിംസ്ഹെൽത്ത് സിഇഒ ജെറി ഫിലിപ്പ്,  ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ സുബിന സാലി എന്നിവർ സമീപം.

തിരുവനന്തപുരം : ഇന്ത്യയിൽ നടക്കുന്ന സി.എസ്.പി.ഒ.സി 2026 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കെനിയൻ നാഷണൽ അസംബ്ലി സ്പീക്കർ ഡോ. മോസസ് മാസിക വെറ്റംഗുല തിരുവനന്തപുരം കിംസ്ഹെൽത്ത് സന്ദർശിച്ചു. കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ളയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

വിവിധ ചികിത്സാ വിഭാഗങ്ങളിൽ കെനിയയിൽ നിന്നുള്ള രോഗികൾക്ക് വിദഗ്ധ ചികിത്സയും സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. കിംസ്ഹെൽത്തിൽ ചികിത്സയിൽ കഴിയുന്ന കെനിയൻ നാഷണൽ അസംബ്ലി അംഗത്തെയും സ്പീക്കർ സന്ദർശിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് ലോകോത്തര നിലവാരത്തിലുള്ള, സമഗ്ര ചികിത്സ ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമായി കിംസ്ഹെൽത്ത് മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സന്ദർശനം.

ലോകനിലവാരത്തിലുള്ള മികച്ച ചികിത്സാ സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയാണ്   കിംസ്‌ഹെൽത്തിന്റെ ലക്ഷ്യം എന്ന് ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. കെനിയൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ കൂടുതൽ രോഗികൾക്ക് മികച്ച പരിചരണവും സുരക്ഷയും ഉറപ്പാക്കാൻ  സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചികിത്സയ്ക്ക് പുറമെ, കെനിയയിലെ ആരോഗ്യ പ്രവർത്തകർക്കായി പരിശീലന പരിപാടികളും ശേഷി വികസന പദ്ധതികളും നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img