03:39am 12 November 2026
NEWS
കെ.ഇ.എന്നിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി
08/12/2025  11:36 AM IST
nila
കെ.ഇ.എന്നിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി

ദോഹ : ജനാധിപത്യ പോരാട്ടങ്ങളിൽ താൽക്കാലിക വിജയങ്ങൾ ഫാസിസ്റ്റുക്കൾക്ക് നേടാൻ കഴിഞ്ഞെങ്കിലും സാംസ്‌കാരിക തലങ്ങളിലെ പോരാട്ടങ്ങളിൽ ഒരിക്കലും പുരോഗമന ഇടതുപക്ഷപ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താൻ ഫാസിറ്റുകൾക്കാവില്ലെന്ന് 
 പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്  ദോഹയിൽ അഭിപ്രായപ്പെട്ടു. നിരന്തരം ശബ്ദം ഉയർത്തികൊണ്ടിരിക്കുക. മാനവികതക്കും, മതസൗഹാർദ്ദത്തിനുംവേണ്ടി, മതനിര പേക്ഷതക്കായി, ഇതാവശ്യമാണെന്നും അദ്ദേഹം ഓർമ്മ പ്പെടുത്തി. 
ഹ്രസ്വ സന്ദർശനാർഥം ദോഹയിൽ എത്തിച്ചേർന്ന കെ.ഇ. എന്നിന് 
സംസ്‌കൃതി ഖത്തർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്‌കൃതി ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ വൈസ് പ്രസിഡന്റ്  ശിഹാബ് തൂണേരി സംസ്കൃതി സി. വി ശ്രീരാമൻ സാഹിത്യ അവാർഡ് ജേതാക്കളുടെ കഥകളുടെ സമാഹാരം കെ. ഇ. എന്നിന് 
സമർപ്പിച്ചു. 
സെക്രട്ടറി ബിജു പി മംഗലം സ്വാഗതം നേർന്നു സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img