12:21am 06 September 2026
NEWS
കേഫാഖ് സ്പോർട്സ് 2025
12/02/2025  08:15 PM IST
കേഫാഖ് സ്പോർട്സ്  2025

ദോഹ: ഖത്തർ ദേശീയ കായികദിനം വിപുലമായ പരിപാടികളോടെ ഖത്തറിലെ കൊട്ടാരക്കര പ്രവാസികളുടെ കൂട്ടായ്മ ആയ കൊട്ടാരക്കര എക്സ്പാട്രിയേറ്റ്സ് ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് ഖത്തർ- കെഫാഖ് സ്പോർട്സ് മീറ്റ് 2025 സംഘടിപ്പിച്ചു.

അന്തർ ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ ആയ ഖത്തർ പ്രതിനിധി അഹമ്മദ് മെഹമൂദ് ഹുസൈൻ ദാവി വിശിഷ്ടാതിഥി ആയിരുന്നു.  മലേഷ്യ, ഉസ്ബെകിസ്ഥാൻ മുതലായി വിവിധ രാജ്യങ്ങളിൽ നടന്ന പവർലിഫ്റ്റിംഗ് മത്സരങ്ങളിൽ അദ്ദേഹം ഖത്തറിനെ പ്രതിനിധികരിച്ചാണ് ചാമ്പ്യൻ പട്ടങ്ങൾ നേടിയിട്ടുള്ളത്.

 കെഫാഖ് സ്പോർട്സ് മീറ്റ് 2025 അൽ റയ്യാൻ ഫാമിലി പാർക്കിൽ വെച്ച് രാവിലെ തന്നെ ആരംഭിച്ചു...വാർമിംഗ് അപ്പ് സെഷൻസ് , കൂട്ടയോട്ടം, വ്യായാമ പ്രാധാന്യം വിവരിക്കുന്ന പരിപാടികൾ കൂടാതെ കുട്ടികൾക്കും,  മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങളും നടത്തപ്പെട്ടു. കെഫാഖ് സ്പോർട്സ്  കൺവീനേഴ്സ്  ദിപു സത്യരാജനും, ശരത്തും  പരിപാടികൾ ഏകോപിപ്പിച്ചു.  കെഫാഖ് പ്രസിഡന്റ് ബിജു. കെ. ഫിലിപ്പ് , വൈസ് പ്രസിഡന്റ് ബിജു. പി. ജോൺ, സെക്രട്ടറി ബിനീഷ് ബാബു , ട്രസ്റ്റി അനിൽകുമാർ, വനിതാ ഫോറം കൺവീനർ ആൻസി രാജീവ്‌, കെഫാഖ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സ്പോർട്സ് മീറ്റ് സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വങ്ങൾ നൽകി....i

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img