02:45pm 23 October 2026
NEWS
കെഫാഖ് ആറാം വാർഷിക നിറവിൽ
28/04/2025  02:12 PM IST
nila
കെഫാഖ് ആറാം വാർഷിക നിറവിൽ

ദോഹ : ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ  (കെഫാഖ് ) ആറാമത്  വാർഷികം ‘കിരണം 2025’
ആഘോഷിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ നടന്ന ആഘോഷപരിപാടികൾ
 ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി  ബിന്ദു എൻ.  നായർ  ഉദ്‌ഘാടനം ചെയ്തു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതവഹിച്ചചടങ്ങിൽ സമ്മേളനത്തിൽ ഐ.സി.സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി മാനേജിങ് അംഗം രവീന്ദ്ര പ്രസാദ് സുബ്രമണ്യം എന്നിവരെ കെഫാഖ് ആദരിച്ചു.
കെഫാഖ് ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ്‌ ബിജു പി. ജോൺ, ജോയിന്റ് സെക്രട്ടറി സിബി മാത്യു, വനിതാ ഫോറം കൺവീനർ ആൻസി രാജീവ്‌, പ്രോഗ്രാം ജനറൽ കൺവീനേഴ്സ് ഷാജി കരിക്കം ,ടിൻസി ജോബി മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോബിൻ പണിക്കർ,ദിപു സത്യരാജ്, ജോജിൻ ജേക്കബ്, ആശിഷ് മാത്യു , അനീഷ് തോമസ് ,ബെന്നി പ്ലാപ്പള്ളി, ജലു അമ്പാടിയിൽ, ശരത് കുമാർ  റിഞ്ചു അലക്സ്, ജേക്കബ് ബാബു, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഈദിനോടനുബന്ധിച്ച് കെഫാഖിന്റെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ലീഗ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾനൽകി.
ഖത്തറിലെ പ്രശസ്തമായ ബാൻഡ് “ചുരിക”യുടെ നൃത്തനൃത്ത്യങ്ങളും സംഗീതനിശയുംഅരങ്ങേറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img